Sunday, March 15, 2026 Last Updated 10 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 12.06 PM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്, എസ്‌ഐടി വീണ്ടും ചോദ്യം ചെയ്‌തേക്കും

sabarimala, gold, theft, updates

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. എസ്‌ഐടി കൂടുതല്‍ വിവരങ്ങള്‍ കടകംപള്ളിയില്‍ നിന്ന് ചോദിച്ചറിയും. കടകംപള്ളി സുരേന്ദ്രന്‍ ആദ്യം ഉണികൃഷ്ണന്‍പോറ്റിയുടെ അച്ഛനെ കാണാന്‍ ആണ് ആദ്യം എത്തിയിരുന്നത്. പിന്നീട് വീണ്ടും കടകംപള്ളി സുരേന്ദ്രന്‍ പോറ്റിയുടെ വീട്ടില്‍ എത്തിയിരുന്നു എന്ന് തെളിയിക്കുന്നത് കൂടിയാണ് ചിത്രങ്ങള്‍. ജാമ്യം ലഭിച്ച പോറ്റിയുടെ ഉന്നതരുമായുള്ള ബന്ധം എസ്‌ഐടി പ്രത്യേകം അന്വേഷിക്കുന്നതിനിടയിലാണ് വീണ്ടും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. ഇന്നലെ തിരുവനന്തപുരത്തെ െ്രെകം ബ്രാഞ്ച് ഓഫിസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു.

എസ്‌ഐടിയ്ക്ക് മുന്‍പില്‍ അടൂര്‍ പ്രകാശ് ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് മൊഴി നല്‍കി. അടൂര്‍ പ്രകാശിനെ വിളിപ്പിച്ചത് സാമ്പത്തിക ഇടപാട് അന്വേഷണത്തിന്റെ ഭാഗമായെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളുടെ ചില നിര്‍ണ്ണായക രേഖകളും എസ്‌ഐടി ശേഖരിച്ചുവെന്നും വിവരമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് മൊഴി നല്‍കി. ചിത്രങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ വിശദീകരണം തന്നെയാണ് ആവര്‍ത്തിച്ചത്. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കണോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനം എടുക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW