Saturday, March 14, 2026 Last Updated 43 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.38 AM

റഷ്യയിലെ യൂണിവേഴ്‌സിറ്റിയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു: 15 വയസ്സുകാരനായ അക്രമി അറസ്റ്റില്‍

indian, students, stabbed, russia

മോസ്‌കോ: റഷ്യയിലെ ബാഷ്‌കോര്‍ട്ടോസ്ഥാന്‍ റിപ്പബ്ലിക്കിലെ യൂണിവേഴ്‌സിറ്റി ഡോര്‍മിറ്ററിയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു. നിരോധിത നവനാസി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 15 വയസ്സുകാരനാണ് നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് പേരെ ആക്രമിച്ചത്. അക്രമി ഹോളോകോസ്റ്റിനെക്കുറിച്ച് ദേശീയ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഇരകളുടെ രക്തം ഉപയോഗിച്ച് നാസി ചിഹ്നം വരയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

കത്തിയുമായി ഉഫയിലെ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഒരു ഡോര്‍മിറ്ററിയില്‍ പ്രവേശിച്ച കൗമാരക്കാരന്‍, അവിടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അക്രമി തീവ്രവാദ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. അയാള്‍ നിരോധിത എന്‍എസ്/ഡബ്ല്യുപി നിയോനാസി സംഘടനയില്‍ പെട്ടയാളായിരുന്നുവെന്നും ഹോളോകോസ്റ്റിനെക്കുറിച്ച് ദേശീയവാദ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇരകളുടെ രക്തം ഉപയോഗിച്ച് ചുമരില്‍ നാസി ചിഹ്നം വരച്ചുവെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യാനെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. പ്രതിയെ പിടികൂടുന്നതിനിടെ അക്രമി സ്വയം കുത്തിപരിക്കേല്‍പ്പിച്ചിരുന്നു.

പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് മൂന്ന് പേരുടെ നില സാധാരണമാണെന്നും റഷ്യന്‍ ഫെഡറല്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അക്രമിക്കും പരിക്കേറ്റു. സംഭവത്തെ ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് ഇന്ത്യന്‍ എംബസി വിശേഷിപ്പിച്ചു. റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി കസാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉഫയിലേക്ക് പോകുന്നുണ്ടെന്നും അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW