-->
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഷോപ്പ്‌പ്രിക്‌സ് കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും ഫുട്‌ബോള്‍ ഫെസ്‌റ്റിവലും സംഘടിപ്പിക്കും.
ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-12 വിഭാഗത്തിലെ കുട്ടികള്‍ക്കും ഫുട്‌ബോള്‍ ഫെസ്‌റ്റിവലില്‍ ഒന്നാംക്ല ാസ് മുതല്‍ നാലാംക്ല ാസ് വരെയുള്ളവര്‍ക്കും പങ്കെടുക്കാം. ഈമാസം 16, 17, 23 തീയതികളിലാണ് പരിപാടികള്‍. താത്‌പര്യമുള്ള സ്‌കൂളുകള്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 8078 579 180, 85471 08412.