Wednesday, March 11, 2026 Last Updated 16 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.34 PM

ഇന്ത്യ-യു.എസ്‌. വ്യാപാര കരാര്‍:പാകിസ്‌താന്‌ 'കശ്‌മീര്‍' തിരിച്ചടി

ന്യൂഡല്‍ഹി: ഇന്ത്യ- യു.എസ്‌. വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിനു പിന്നാലെ പാകിസ്‌താന്‌ ഇരട്ട തിരിച്ചടി. പാക്‌ ഉത്‌പന്നങ്ങള്‍ക്കു യു.എസ്‌. 19 ശതമാനം തീരുവയാണു ചുമത്തുന്നത്‌. ഇന്ത്യക്കുള്ളത്‌ 18 ശതമാനവും. അതിനു പിന്നാലെയാണു പാകിസ്‌താന്‌ 'കശ്‌മീര്‍' തിരിച്ചടി ലഭിക്കുന്നത്‌.
യു.എസ്‌ ട്രേഡ്‌ റെപ്രസന്റേറ്റീവിന്റെ ഓഫീസ്‌ പുറത്തിറക്കിയ ചിത്രത്തില്‍ കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമായാണു ചിത്രീകരിച്ചിരിക്കുന്നത്‌. പാകിസ്‌താന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഭാഗം ഉള്‍പ്പെടെ, കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമായി കാണിക്കുന്നു. അമേരിക്കന്‍ നേതൃത്വം ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂപടത്തെ അംഗീകരിക്കുന്നു, പാകിസ്‌താന്‍ ദശാബ്‌ദങ്ങളായി പ്രചരിപ്പിക്കുന്ന പ്രാദേശിക അവകാശവാദങ്ങളെ പിന്തുണയ്‌ക്കുന്നില്ല എന്ന സന്ദേശമാണ്‌ യു.എസ്‌ നല്‍കുന്നതെന്നാണു നിരീക്ഷകര്‍ പറയുന്നത്‌. സമീപകാലത്തായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപുമായി മികച്ച ബന്ധം സ്‌ഥാപിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു പാകിസ്‌താന്‍. പാകിസ്‌താന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ്‌ ഷെരീഫും അവരുടെ സൈനിക മേധാവി ആസിം മുനീറും പല തവണ വാഷിംങ്‌ടണ്‍ സന്ദര്‍ശിച്ചിരുന്നു.

Ads by Google
Saturday 07 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW