Wednesday, March 11, 2026 Last Updated 9 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.34 PM

റീലിനായി തൂങ്ങിമരണം അഭിനയിച്ചു; യുവതിക്ക്‌ ദാരുണാന്ത്യം

ലഖ്‌നൗ: റീലിനായി തൂങ്ങിമരണം അഭിനയിച്ച യുവതിക്ക്‌ ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബന്ദ സ്വദേശി മോഹിനി(27) ആണു മരിച്ചത്‌.
സ്‌റ്റൂളില്‍ കയറിനിന്ന്‌ കഴുത്തില്‍ കെട്ടിട്ടാണ്‌ അവര്‍ തൂങ്ങി മരണം അഭിനയിച്ചത്‌. അത്‌ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണ്‌ അപകടം. അവര്‍ സ്‌റ്റൂളില്‍നിന്ന്‌ വഴുതി വീണതാണോ അതോ ബാലന്‍സ്‌ നഷ്‌ടപ്പെട്ടതാണോ എന്നത്‌ വ്യക്‌തമല്ല. എന്തായാലും കഴുത്തില്‍ മുറുകിയ കെട്ട്‌ മരണത്തിലേക്കു നയിച്ചു, മോഹിനിയുടെ നാല്‌ വയസുള്ള മകളാണു മറ്റുള്ളവരെ വിവരമറിയിച്ചത്‌. പോലീസ്‌ സ്‌ഥലത്തെത്തി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ അയച്ചു.

Ads by Google
Saturday 07 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW