Wednesday, March 11, 2026 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.34 PM

ബി.ജെ.പിയുടെ റീതു ടൗഡ മുംബൈ മേയറാകും

മുംബൈ: ബി.ജെ.പിയുടെ റീതു ടൗഡ മുംബൈ മേയറാകും. അധികാരം പങ്കുവയ്‌ക്കല്‍ സംബന്ധിച്ചു ബി.ജെ.പി- ശിവസേന(ഷിന്‍ഡെ) ധാരണയായതോടെയാണു റിതു വിജയം ഉറപ്പിച്ചത്‌. 227 അംഗ മുംബൈ കോര്‍പറേഷനില്‍ ഇരുപാര്‍ട്ടികള്‍ക്കും കൂടി 118 സീറ്റുകളുണ്ട്‌. ബി.എം.സിയുടെ ചരിത്രത്തില്‍ ആദ്യമായാണു ബി.ജെ.പിക്ക്‌ മേയര്‍ ഉണ്ടാകുന്നത്‌. സഞ്‌ജയ്‌ ശങ്കര്‍ ഘാഡി(ശിവസേന- ഷിന്‍ഡെ) ഡെപ്യൂട്ടി മേയറാകും.
ബി.എം.സി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 89 സീറ്റുകള്‍ നേടിയപ്പോള്‍, ഉപമുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിന്‍ഡെ നയിക്കുന്ന ശിവസേന 29 സീറ്റുകള്‍ നേടി. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കോര്‍പറേഷനുകളിലൊന്നാണു ബി.എം.സി.
ഉദ്ധവ്‌ താക്കറെ നയിക്കുന്ന ശിവസേന 65 സീറ്റുകള്‍ നേടി. അവരുടെ സഖ്യകക്ഷിയായ എം.എന്‍.എസ്‌. ആറ്‌ സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന്‌ 24 സീറ്റുകള്‍ മാത്രമാണു നേടാനായത്‌.രണ്ടു തവണ ബി.ജെ.പി കൗണ്‍സലറായ റീതു, ഗുജറാത്തി ജനസംഖ്യ കൂടുതലുള്ള ഘട്‌കോപ്പറിലെ വാര്‍ഡ്‌ 132ല്‍നിന്നാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. മുമ്പ്‌ അവര്‍ ബി.എം.സി. വിദ്യാഭ്യാസ കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍പഴ്‌സണായിരുന്നു. 'മറാഠാ പ്രതിഷ്‌ഠ' എന്ന സംഘടനയുടെ പ്രസിഡന്റും കൂടിയാണ്‌ അവര്‍.

Ads by Google
Saturday 07 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW