Friday, March 13, 2026 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 08.33 PM

കാഞ്ഞങ്ങാട് ദേശീയപാതാ നിർമ്മാണ കമ്പനിക്കെതിരെ ജനകീയ പ്രതിഷേധം; രോഗികളെയും നാട്ടുകാരെയും വലയ്ക്കുന്നതിനെതിരെ ഉപരോധം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്തെ റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും സർവീസ് റോഡ് പൂർത്തീകരിക്കാതിലും പ്രതിഷേധിച്ചാണ് നാട്ടുകാർ സമരത്തിനിറങ്ങിയത്.
protest, kanhangaf

കാഞ്ഞങ്ങാട് ദേശീയപാതാ നിർമ്മാണം നടത്തുന്ന മേഘാ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ പ്രതിഷേധം. സിപിഎം, കോൺഗ്രസ് നേതാക്കളടക്കം പങ്കെടുത്താണ് ഉപരോധ സമരം നടത്തിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്തെ റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും സർവീസ് റോഡ് പൂർത്തീകരിക്കാതിലും പ്രതിഷേധിച്ചാണ് നാട്ടുകാർ സമരത്തിനിറങ്ങിയത്.

നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഭാഗത്ത് സർവീസ് റോഡിൻ്റെ പണി പൂർത്തിയാക്കാത്തതും നൂറ് കണക്കിന് രോഗികൾ ദിനംപ്രതി എത്തുന്ന ജില്ലാ ആശുപത്രി പരിസരത്ത് ദേശീയപാത മുറിച്ചുകടക്കാൻ ഫൂട്ട് ഓവർബ്രിഡ്‌ജ് നിർമിക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണം.

ജില്ലാ പഞ്ചായത് പ്രസിഡൻ്റ് സാബു എബ്രഹാം, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി വി രമേശൻ, വൈസ് ചെയർമാൻ ലത ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Ads by Google
Ads by Google
TRENDING NOW