-->
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ടുചോര്‍ച്ച ആരോപണത്തില്‍ വന്‍ പ്രതിഷേധവുമായി പാര്‍ലമെന്റിലെ പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച്. പാര്‍ലമെന്റില്‍ നിന്നും 11.30 യോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്കുള്ള മാര്‍ച്ച് പോലീസ് പാതി വഴിയില്‍ വെച്ച് തടഞ്ഞു. തുടര്‍ന്ന് വനിതാ എംപിമാര്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ പോലീസിന്റെ ബാരിക്കേഡിന് മുകളില്‍ കയറി നിന്നു കൊണ്ട പ്രതിഷേധിച്ചു. വനിതാഎംപിമാര്‍ അടക്കമുള്ളവരാണ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഇന്‍ഡ്യസഖ്യത്തിലെ മറ്റു പാര്‍ട്ടി എംപിമാരും പ്രതിഷേധത്തിന്റെ പങ്കാളിയായി. 300 ലധികം എംപിമാരാണ് പ്രതിഷേധവുമായി എത്തിയത്്. മാര്‍ച്ച് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍വെച്ചാണ് പോലീസ് തടഞ്ഞത്. വിവിധ ഭാഷകളിലുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ നീങ്ങുന്നത്. ഇന്‍ഡ്യാസഖ്യത്തില്‍ നിന്നും പുറത്തുപോയ ആംആദ്മി പാര്‍ട്ടി എംപിമാര്‍ വരെ പ്രതിഷേധത്തില്‍ പങ്കാളിയായി. എംപിമാര്‍ ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയുള്ള പ്ലക്കാര്‍ഡുകളും ഉയര്‍ത്തി.
'മോദി ചോര്‍ ഹേ' എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ പ്രതിഷേധിക്കുമ്പോള്‍ അതിനെതിരേ പോലീസിനെ വിന്യസിപ്പിച്ച് തടയാന്‍ ശ്രമിക്കുന്നത്. ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് കൊണ്ടാണെന്നും ജനാധിപത്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്നും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആരോപിച്ചു. സുപ്രീംകോടതി ഇടപെടണമെന്നും വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധം നടത്തുമെന്നും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു. വന്‍ പോലീസ് സന്നാഹമാണ് പ്രതിഷേധം തടയാനായി വിന്യാസിപ്പിച്ചിരിക്കുന്നത്. രാവിലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചിരുന്നതോടെ രണ്ടുമണി വരെ നിര്‍ത്തിവെച്ചിരുന്നു.