Saturday, March 14, 2026 Last Updated 50 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 04.37 PM

ടി 20 ലോകകപ്പ്; വിറപ്പിച്ച് കീഴടങ്ങി നെതര്‍ലൻഡ്സ്; ആദ്യ മത്സരത്തിൽ പാകിസ്താന് ജയം

uploads/news/2026/02/824384/2.gif
photo - twitter

കൊളംബോ : ട്വന്റെി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ അട്ടിമറി ഭീഷണിയില്‍ നിന്നു രക്ഷപ്പെട്ട് പാക്കിസ്ഥാന്‍ . അവസാന ഓവറുകളില്‍ ഫഹീം അഷറഫിന്റെ് ബാറ്റിങ്ങാണ് പാകിസ്ഥാനെ നാണക്കേടില്‍ നിന്നു രക്ഷിച്ചത് . ആദ്യം ബാറ്റു ചെയ്ത നെതർലൻഡ്സ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യത്തിലേക്ക് 19.3 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ എത്തി. പാക്കിസ്ഥാനു മൂന്നു വിക്കറ്റ് വിജയം. ഫഹീം അഷറഫാണു കളിയിലെ താരം.

114 റൺസിന് ഏഴ് എന്ന നിലയിൽ തകർന്ന പാകിസ്താനെ വാലറ്റത്ത് 11 പന്തിൽ 29 റൺസ് നേടി ഫഹീം അഷ്‌റഫ് ആണ് വിജയത്തിലേക്ക് നയിച്ചത്. ഓപ്പണറായി ഇറങ്ങിയ സാഹിബ്സാദാ ഫർഹാൻ 47 റൺസ് നേടി. സയീം അയൂബ് 24 റൺസും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓറഞ്ച് പട 19 .5 ഓവറിൽ 147 റൺസെടുത്ത് ഓൾ ഔട്ടായി. 29 പന്തിൽ 37 റൺസെടുത്ത സ്‌കോട്ട് എഡ്വാർഡ്, 30 റൺസെടുത്ത ബാസ് ഡീ ലീഡി, 27 റൺസെടുത്ത മൈക്കൽ ലെവിറ്റ്, 20 റൺസെടുത്ത കോളിൻ അക്കർമെൻ എന്നിവരാണ് ഹോളണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

Ads by Google
Saturday 07 Feb 2026 04.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW