-->
ന്യൂഡല്‍ഹി: രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായി റൈറ്റ് ടു ഡിസ്‌കണക്‌ട് നിയമം അവതരിപ്പിച്ച് എ.എ. റഹീം എം.പി. ഇതിനു പുറമെ രാജ്യത്തെ കോച്ചിങ് സെന്ററുകള്‍ അടക്കമുള്ള വിദ്യാഭ്യാസ കണ്‍സള്‍ട്ടസികളെ നിയന്ത്രിക്കാനുഉള നിയമവും, കാലാവസ്‌ഥ വ്യതിയാനം മൂലം ഇരകള്‍ക്കുണ്ടാകുന്ന എല്ലാ നഷ്‌ടങ്ങളും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാക്കാനുള്ള നിയമ ഭേദഗതിയും റഹീം സ്വകാര്യ ബില്ലുകളായി അവതരിപ്പിച്ചു.
രാജ്യത്തെ ഐടി, ബാങ്കിങ്, കണ്‍സള്‍ട്ടന്‍സികള്‍ അടക്കമുള്ള സ്വകാര്യ മേഖലയില്‍ അമിത ജോലി ഭാരവും മാനസിക സമ്മര്‍ദവും കാരണം ആത്മഹത്യ ചെയ്യുന്നവരുടെയും, മരിക്കുന്നവരുടെയും, വിവിധ ആരോഗ്യ - മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെയും എണ്ണം വര്‍ധിച്ചു വരികയാണ്. ജോലിസമര്‍ദം ഏറ്റവും അധികം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്‌ചാത്തലത്തില്‍ റൈറ്റ് ടു ഡിസ്‌കണക്‌ട് നിയമ നിര്‍മാണം വൈകരുതെന്ന് റഹിം ആവശ്യപ്പെട്ടു.
കോച്ചിങ് സെന്ററുകള്‍ അടക്കമുള്ള വിദ്യാഭ്യാസ കണ്‍സള്‍ട്ടസികളെ നിയന്ത്രിക്കാനുള്ളതാണ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സീസ് റെഗുലേഷന്‍ ബില്‍, 2025. കാലാവസ്‌ഥാ വ്യതിയാനം മൂലമുള്ള പാരിസ്‌ഥിതിക ആഘാതങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്‌ചാത്തലത്തില്‍ പൗരന്മാര്‍ക്ക് മാന്യമായ നഷ്‌ട പരിഹാരം ഉറപ്പാക്കുന്ന നിയമ ഭേദഗതിയാണ് എന്‍വിയോണ്‍മെന്റ് പ്ര?ട്ടക്‌ഷന്‍ അമെന്‍ഡ്‌മെന്റ് ബില്‍.