Saturday, March 14, 2026 Last Updated 53 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.00 AM

ഹാട്രിക്കടിച്ച്‌ ബെന്‍സൈമ

uploads/news/2026/02/824322/7.jpg

നാജ്‌റാന്‍: സൗദി പ്രോ ലീഗ്‌ ഫുട്‌ബോളില്‍ അല്‍ ഹിലാലിന്‌ തകര്‍പ്പന്‍ ജയം. അവര്‍ എവേ മത്സരത്തില്‍ 6-0 ത്തിന്‌ അല്‍ അഖ്‌ദൗദിനെ തോല്‍പ്പിച്ചു. ഹിലാലിനായി കന്നി മത്സരം കളിക്കുന്ന ഫ്രഞ്ച്‌ മുന്‍ താരം കാരിം ബെന്‍സൈമ ഹാട്രിക്കടിച്ചു.
സലേ അല ദാവ്‌സാരി ഇരട്ട ഗോളുകളും മാല്‍കം ഒരു ഗോളുമടിച്ചു. 20 കളികളില്‍നിന്ന്‌ 50 പോയിന്റ്‌ നേടിയ അല്‍ ഹിലാല്‍ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. അത്രയും കളികളില്‍ 47 പോയിന്റുള്ള അല്‍ നസറാണു രണ്ടാമത്‌. 31, 60, 64 മിനിറ്റുകളിലായിരുന്നു ബെന്‍സൈമ വരവറിയിച്ച ഹാട്രിക്കടിച്ചത്‌. രണ്ട്‌ ദിവസം മുമ്പാണു താരം അല്‍ ഇത്തിഹാദില്‍നിന്ന്‌ ഹിലാലിന്റെ ഭാഗമായത്‌.
ലീഗ്‌ സീസണില്‍ രണ്ടാം തവണയാണ്‌ ബെന്‍സൈമ അല്‍ അഖ്‌ദൗദിനെതിരേ ഹാട്രിക്കടിക്കുന്നത്‌. സീസണിലെ ആദ്യ മത്സരത്തിലാണ്‌ താരം ആദ്യ ഹാട്രിക്കടിച്ചത്‌.

Ads by Google
Saturday 07 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW