Saturday, March 14, 2026 Last Updated 9 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.00 AM

ഉദ്‌ഘാടനം കൊഴുപ്പിക്കാന്‍ നോറ

uploads/news/2026/02/824321/6.jpg

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ ഉദ്‌ഘാടന ചടങ്ങ്‌ വേറിട്ടു നിര്‍ത്താനുള്ള ശ്രമത്തിലാണു സംഘാടകര്‍. ഇന്ത്യയും യു.എസും തമ്മിലുള്ള മത്സരത്തിനു മുമ്പ്‌ ആറ്‌ മണിക്കാണ്‌ ഉദ്‌ഘാടന ചടങ്ങുകള്‍. റിഷാബ്‌ ശര്‍മയുടെയും ശിവമണിയുടെയും സംഗീത പരിപാടികളായിരിക്കും പ്രധാന ആകര്‍ഷണം. പിന്നാലെ ലോകകപ്പ്‌ ട്രോഫി സ്‌റ്റേഡിയത്തിലെത്തിക്കും.
രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ജയ്‌ ഷാ, ഇന്ത്യന്‍ ടീം മുന്‍ രോഹിത്‌ ശര്‍മ തുടങ്ങിയവര്‍ ട്രോഫിക്കൊപ്പമുണ്ടാകും. രോഹിത്‌ ശര്‍മയുടെ നേതൃത്വത്തിലാണ്‌ ഇന്ത്യ ലോകകപ്പ്‌ നേടിയത്‌. ലോകകപ്പില്‍ കളിക്കുന്ന 20 രാജ്യങ്ങളിലെയും തെരഞ്ഞെടുത്ത കുട്ടികളും അവര്‍ക്കൊപ്പമുണ്ടാകും. ലോകകപ്പ്‌ ഉദ്‌ഘാടനം കഴിഞ്ഞാല്‍ നൃത്തച്ചുവടുകളുമായി നോറ ഫതേഹിയും സംഘവുമെത്തും. മത്സരം ആരംഭിക്കും മുമ്പ്‌ വാങ്കഡെ സ്‌റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോയും വെടിക്കെട്ടുമുണ്ടാകും. ഇന്ത്യയും യു.എസും തമ്മിലുള്ള മത്സരത്തിനു ടിക്കറ്റെടുത്തവര്‍ക്കു മാത്രമാണ്‌ ഉദ്‌ഘാടന ചടങ്ങുകളിലും പ്രവേശനം ലഭിക്കുക.

Ads by Google
Saturday 07 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW