-->
മുംബൈ: ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തലമുടിയില്‍ വരുത്തിയ പരിഷ്‌കാരം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
വെള്ളത്തലമുടിയുമായാണ് പാണ്ഡ്യ ഇത്തവണ കളിക്കുക. കഴിഞ്ഞ ഏഷ്യാ കപ്പിലും പാണ്ഡ്യ വ്യത്യസ്‌തമായ തലമുടിയുമായാണു കളിച്ചത്. ഇന്ത്യ അപരാജിതരായി ഏഷ്യാ കപ്പ് ജേതാക്കളുമായി. പാണ്ഡ്യയുടെ പരിഷ്‌കാരം ഇന്ത്യക്കു ട്വന്റി20 ലോകകപ്പ് നിലനിര്‍ത്താന്‍ കാരണമാകുമെന്നാണ് ആരാധകരുടെ വിശ്വാസം.