Friday, March 13, 2026 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.00 AM

പിടി അയയ്‌ക്കാന്‍ ലങ്ക

uploads/news/2026/02/824319/4.jpg

കൊളംബോ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്‌താന്റെ നിലപാട്‌ പുനപരിശോധിക്കണമെന്നു ശ്രീലങ്ക. തീരുമാനം പരിശോധിക്കാന്‍ പാകിസ്‌താന്‍ തയാറാകണമെന്ന്‌ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആവശ്യപ്പെട്ടു.
15 ന്‌ കൊളംബോയിലാണ്‌ ഇന്ത്യയും പാകിസ്‌താനുഗ തമ്മിലുള്ള എ ഗ്രൂപ്പ്‌ മത്സരം നടക്കേണ്ടത്‌. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയിലാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ തീരുമാനിച്ചതിനാലാണു മത്സരം കൊളംബോയില്‍ നടത്തുന്നത്‌. ബം?ാദേശിനെ ലോകകപ്പില്‍നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ്‌ ഇന്ത്യക്കെതിരേ കളിക്കില്ലെന്നു പാകിസ്‌താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. കളി നടന്നില്ലെങ്കില്‍ ആതിഥേയരായ ശ്രീലങ്കയ്‌ക്കും വലിയ സാമ്പത്തിക നഷ്‌ടമുണ്ടാകും. മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പനയിലൂടെ ശ്രീലങ്ക വലിയ വരുമാനം പ്രതീക്ഷിച്ചിരിക്കെയാണ്‌ പാക്കിസ്‌ഥാന്റെ ബഹിഷ്‌കരണ പ്രഖ്യാപനം. ഇന്ത്യക്കെതിരേ കളിക്കണമെന്നാവശ്യപ്പെട്ട്‌ ശ്രീലങ്കന്‍ ബോര്‍ഡ്‌ പി.സി.ബിക്കു കത്തയച്ചു. 2009 ല്‍ ലഹോറില്‍ ആക്രമണമുണ്ടായ ശേഷം പാകിസ്‌താനിലേക്കു പരമ്പര കളിക്കാന്‍ പോയ ആദ്യത്തെ ടീം ശ്രീലങ്കയാണ്‌. 2009 മാര്‍ച്ചില്‍ ശ്രീലങ്കന്‍ ടീമിനെതിരെ ഭീകരാക്രമണമുണ്ടായ ശേഷം പാകിസ്‌താനില്‍ ഏറെനാള്‍ രാജ്യാന്തര മത്സരങ്ങള്‍ നടന്നില്ല.

Ads by Google
Saturday 07 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW