Saturday, March 14, 2026 Last Updated 53 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.00 AM

ലോകകപ്പിലെ താരമായി വൈഭവ്‌ സൂര്യവംശി

uploads/news/2026/02/824318/3.jpg

ഹരാരേ: ''ഒരു വീഡിയോ ഗെയിം കാണുന്നതു പോലെയാണു വൈഭവ്‌ സൂര്യവംശിയുടെ ബാറ്റിങ്‌ കണ്ടതെന്ന'' ഇം?ണ്ട്‌ മുന്‍ താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണിന്റെ പ്രസ്‌താവന മതി അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം മനസിലാക്കാന്‍.
വരുംനാളുകളില്‍ വൈഭവ്‌ ഇന്ത്യയുടെ മികച്ച താരമാകുമെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പ്രവചിച്ചു. വൈഭവിന്റെ 55 പന്തിലെ സെഞ്ചുറിയോടെ ഇം?ണ്ടിന്റെ കിരീട മോഹം പകുതി വഴിക്ക്‌ അസ്‌മതിച്ചിരുന്നു. ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ ആയുഷ്‌ എംഹാത്രെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചപ്പോഴേ സാമൂഹിക മാധ്യമങ്ങളില്‍ റണ്‍ മഴയുടെ പ്രവചനമെത്തി. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ്‌ 11 പന്തില്‍ ഒന്‍പത്‌ റണ്ണുമായി മടങ്ങിയത്‌ ആശങ്കയായി.
അലകസ്‌് ഗ്രീന്‍ എറിഞ്ഞ നാലാം ഓവറിലാണ്‌ ആദ്യ വിക്കറ്റ്‌ വീണത്‌. ഗ്രീനിനെ അവസാന പന്തില്‍ പോയിന്റിലൂടെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ജോര്‍ജിനെ മായ്‌സ് പിടികൂടി. എംഹാത്രെയും വൈഭവും ചേര്‍ന്നതോടെ ഇം?ണ്ട്‌ ബൗളര്‍മാര്‍ തല്ലുവാങ്ങാന്‍ തുടങ്ങി. 30 പന്തിലാണ്‌ രണ്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 50 ലെത്തിയത്‌. 32 പന്തിലാണ്‌ ഓപ്പണര്‍ 50 കടന്നത്‌. കൂട്ടുകെട്ട്‌ 100 ലെത്തിയത്‌ 63 പന്തില്‍. 50 പന്തില്‍ 50 റണ്ണെടുത്ത്‌ എംഹാത്രെയും ഇം?ീഷ്‌ പരീക്ഷ പാസായി. വൈകാതെ വൈഭവ്‌ സൂര്യവംശി 55 പന്തില്‍ സെഞ്ചുറിയും കടന്നു. എംഹാത്രെ മടങ്ങിയെങ്കിലും റണ്‍വേട്ട പിന്നാക്കമായില്ല. ഗ്രീനാണ്‌ എംഹാത്രെയെ പുറത്താക്കിയത്‌. വേദാന്ത്‌ ത്രിവേദിയെ (36 പന്തില്‍ 32) കാഴ്‌ചക്കാരനാക്കി മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 18 പന്തില്‍ 50 ലെത്തി. വേദാന്തിനെയും ഓള്‍റൗണ്ടര്‍ വിഹാന്‍ മല്‍ഹോത്രയെയും (36 പന്തില്‍ 30) ജെയിംസ്‌ മിന്റോ പുറത്താക്കിയെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നിരുന്നു.
അഭിഗ്യാന്‍ കുണ്ടു (31 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 40), കനിഷ്‌ക് ചൗഹാന്‍ (20 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 37) എന്നിവരും കിട്ടിയ അവസരം മുതലാക്കി. മാന്നി ലുംസ്‌ഡന്‍ എറിഞ്ഞ 26-ാം ഓവറില്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ തോമസ്‌ റൂ പിടിച്ച്‌ വൈഭവ്‌ സൂര്യവംശി മടങ്ങിയതോടെയാണ്‌ ബൗളര്‍മാര്‍ക്കു നേരെ ശ്വാസം വീണത്‌. ഐ.സി.സിയുടെ ഒരു ടൂര്‍ണമെന്റ്‌ ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന താരമെന്ന ഖ്യാതിയുമായാണു വൈഭവ്‌ മടങ്ങിയത്‌. 2022 ലെ വനിതാ ഏകദിന ലോകകപ്പ്‌ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അലീസ ഹീലി കുറിച്ച 170 റണ്ണിന്റെ റെക്കോഡാണ്‌ ഇന്ത്യയുടെ യുവതാരം മറികടന്നത്‌.
ഇന്ത്യക്കെതിരേ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പ്‌ അണ്ടര്‍ 19 ഫൈനലില്‍ പാകിസ്‌താന്റെ സമീര്‍ മിന്‍ഹാസ്‌ നേടിയ 172 റണ്ണും പഴങ്കഥയായി. അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യയുടെ ടോപ്‌ സ്‌കോററും വൈഭവാണ്‌. 2022 ല്‍ ഉഗാണ്ടയ്‌ക്കെതിരേ 162 റണ്ണെടുത്ത രാജ്‌ ബാവയുടെ റെക്കോഡാണു തകര്‍ന്നത്‌. യൂത്ത്‌ ഏകദിനത്തിലെ സിക്‌സറുകളുടെ എണ്ണത്തില്‍ തന്റെ തന്നെ റെക്കോഡാണു വൈഭവ്‌ തകര്‍ത്തത്‌. ഇന്നലെ 15 സിക്‌സറുകളടിച്ചതോടെ യു.എ.ഇക്കെതിരേ ഡിസംബറില്‍ കുറിച്ച (14) റെക്കോഡ്‌ പിന്നിലായി. ഇന്നലെ സിക്‌സറും ഫോറുമായി മാത്രം 150 റണ്ണാണു വൈഭവ്‌ അടിച്ചെടുത്തത്‌. ആകെ 439 റണ്ണും ഒരു വിക്കറ്റുമെടുത്ത വൈഭവ്‌ സൂര്യവംശിയാണ്‌ അണ്ടര്‍ 19 ലോകകപ്പിലെ താരം.

Ads by Google
Saturday 07 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW