Friday, March 13, 2026 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.00 AM

ജെയിംസ്‌ വളപ്പിലയ്‌ക്ക്‌ മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍ ട്രോഫി

uploads/news/2026/02/824316/1.jpg

കൊച്ചി: 2024-25 ലയണിസ്‌റ്റിക്‌ വര്‍ഷത്തില്‍ രണ്ടായിരത്തിനടുത്ത്‌ പുതിയ അംഗങ്ങളെ ചേര്‍ക്കുകയും ഇരുപത്തഞ്ചോളം പുതിയക്ല ബ്ബുകളുടെ രൂപീകരണം നടത്തുകയും ചെയ്‌ത ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 318ഡി യുടെ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ ജെയിംസ്‌ വളപ്പിലയ്‌ക്ക്‌ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ എ.പി. സിങ്‌ മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫി സമ്മാനിച്ചു.
ജെയിംസ്‌ വളപ്പിലയുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പിലും പുതിയക്ല ബ്ബുകളിലും ലോകത്തില്‍ നാലാം സ്‌ഥാനവും ആഗോളതലത്തില്‍ സേവനരംഗത്ത്‌ ഒന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. വയനാട്‌ ചൂരല്‍മലയില്‍ ലയണ്‍സ്‌ ഹോസ്‌പിറ്റലിന്റെ നിര്‍മാണത്തിനായി ലയണ്‍സ്‌ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലേക്ക്‌ രണ്ടു കോടി രൂപ സ്വരൂപിച്ചു. എറണാകുളം ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന മള്‍ട്ടിപ്പിളിന്റെ മെഗാ ഇന്‍ഡക്‌ഷന്‍ ചടങ്ങിലാണ്‌ ആദരം നല്‍കിയത്‌. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം മെമ്പര്‍ഷിപ്പ്‌ ചാലഞ്ച്‌, ന്യൂക്ല ബ്‌ ചാലഞ്ച്‌, എല്‍.സി.ഐ.എഫ്‌. കോണ്‍ട്രിബ്യൂഷന്‍ തുടങ്ങിയവയില്‍ മികവ്‌ പുലര്‍ത്തിയ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍മാരെയും ലയണ്‍ ലീഡര്‍മാരെയും ആദരിച്ചു.
പാസ്‌റ്റ്‌ ഇന്റര്‍നാഷണല്‍ ഡയറക്‌ടര്‍മാരായ വി.പി. നന്ദകുമാര്‍, മുരുകന്‍, വംശിധര്‍ ബാബു, ഗേ്ലാബല്‍ ആക്‌ഷന്‍ ടീം ഏരിയ ലീഡര്‍ അഡ്വ. വാമനകുമാര്‍, എല്‍.സി.ഐ.എഫ്‌. ഗേ്ലാബല്‍ കോര്‍ഡിനേറ്റര്‍ അമര്‍നാഥ്‌, ഈ വര്‍ഷത്തെ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍മാരായ ജെയിന്‍ സി. ജോബ്‌, വിന്നി ഫിലിപ്പ്‌, ഷൈന്‍കുമാര്‍, ജയകൃഷ്‌ണന്‍, അനില്‍കുമാര്‍, രവി ഗുപ്‌ത എന്നിവര്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി.

Ads by Google
Saturday 07 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW