Friday, March 13, 2026 Last Updated 13 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.00 AM

സി.കെ. നായിഡു ട്രോഫി: റോജറിന്‌ സെഞ്ചുറി

uploads/news/2026/02/824315/8.jpg

തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ ഗോവയെ്‌ക്കതിരേ കേരളം ഒന്നാം ഇന്നിങ്‌സില്‍ 255 റണ്ണിന്‌ പുറത്തായി. സെഞ്ചുറിയടിച്ച ഷോണ്‍ റോജറാണ്‌ കേരള ബാറ്റിങ്‌ നിരയില്‍ തിളങ്ങിയത്‌. മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ ഗോവ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ്‌ നഷ്‌ടപ്പെടാതെ 15 റണ്ണെടുത്തു.
തുമ്പ സെന്റ്‌ സേവിയേഴ്‌സ് കോളജിലെ കെ.സി.എ ഗ്രൗണ്ടിലാണ്‌ മത്സരം. ആദ്യം ബാറ്റിങ്ങിന്‌ ഇറങ്ങിയ കേരളത്തിന്‌ വേണ്ടി അഭിഷേക്‌ ജെ.നായരും എസ്‌.എസ്‌. അക്ഷയും ചേര്‍ന്നാണ്‌ ഇന്നിങ്‌സ് തുറന്നത്‌. അക്ഷയ്‌ 11റണ്ണും അഭിഷേക്‌ 18റണ്ണുമെടുത്തു മടങ്ങി. മൂന്നാം വിക്കറ്റില്‍ വരുണ്‍ നായനാരും ഷോണ്‍ റോജറും ചേര്‍ന്നുള്ള 130 റണ്‍ കൂട്ടുകെട്ടാണ്‌ കേരളത്തിന്റെ ഇന്നിങ്‌സിന്‌ അടിത്തറയിട്ടത്‌.
കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടര്‍ന്ന വരുണ്‍ 64 റണ്ണെടുത്തു. വരുണിന്‌ ശേഷമെത്തിയ അഹ്‌മദ്‌ ഇമ്രാന്‍ ആദ്യ പന്തില്‍ തന്നെ മടങ്ങി. ആസിഫ്‌ അലി, നായകന്‍ അഭിജിത്‌ പ്രവീണ്‍ എന്നിവര്‍ക്കും മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനായില്ല. ആസിഫ്‌ അലി ഒന്‍പത്‌ റണ്ണും അഭിജിത്‌ പ്രവീണ്‍ ആറ്‌ റണ്ണുമെടുത്തു. മറുവശത്ത്‌ ഉറച്ചുനിന്ന ഷോണ്‍ റോജര്‍ 182 പന്തില്‍ ഒരു സിക്‌സറും 14 ഫോറുകളുമടക്കം 101 റണ്ണെടുത്തു. തുടര്‍ന്നെത്തിയവരില്‍ 27 റണ്ണെടുത്ത എ. ജിഷ്‌ണു മാത്രമാണ്‌ പിടിച്ചുനിന്നത്‌. ഗോവയ്‌ക്ക് വേണ്ടി യഷ്‌ കസവങ്കറും സമര്‍ഥും നാല്‌ വിക്കറ്റ്‌ വീതമെടുത്തു. കളി നിര്‍ത്തുമ്പോള്‍ വിരാജ്‌ നായികും (10) ശാര്‍ദ്ദൂല്‍ സന്തോഷ്‌ സേത്തുമാണ്‌ (4) ക്രീസില്‍.

Ads by Google
Saturday 07 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW