Friday, March 13, 2026 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.00 AM

അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിന്‌ കിക്കോഫ്‌

തിരുവനന്തപുരം: സംസ്‌ഥാന അണ്ടര്‍ 20 ഇന്റര്‍ ഡിസ്ര്‌ടിക്‌ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ നാളെ തുടക്കം. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലും മൈലം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ രണ്ട്‌ ഗ്രൂപ്പുകളിലുമായി 14 ജില്ലകളിലെയും ടീമുകള്‍ പങ്കെടുക്കും.
ഗ്രൂപ്പ്‌ എയില്‍ നിലവിലെ ചാമ്പ്യന്മാരായ വയനാടിന്‌ പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍ഗോഡ്‌ ടീമുകളും ഗ്രൂപ്പ്‌ ബിയില്‍ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ ടീമുകളുമാണ്‌ ഉള്‍പ്പെടുന്നത്‌. എട്ടിന്‌ രാവിലെ 7.30 മുതല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ എറണാകുളം കോട്ടയത്തെ നേരിടും. വൈകിട്ട്‌ നാലിന്‌ വിജിലന്‍സ്‌ മേധാവി മനോജ്‌ എബ്രഹാംചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ കാസര്‍ഗോഡ്‌ കൊല്ലത്തെ നേരിടും. സെമി ഫൈനലുകള്‍ 13,14 തീയതികളിലും 15 ന്‌ വൈകീട്ട്‌ മൂന്നിന്‌ ലൂസേഴ്‌സ് ഫൈനലും വൈകീട്ട്‌ ആറിന്‌ ഫൈനലും നടക്കും.
പത്രസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലാ ഫുട്‌ബാള്‍ അസോസി യേഷന്‍ സെക്രട്ടറിയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റുമായ റഫീക്ക്‌ കെ.എം,തിരുവനന്തപുരം ജില്ലാ ഫുട്‌ബാള്‍ അസോസിയേ ഷന്‍ പ്രസിഡന്റ്‌ കെ.രാജീവ്‌, ജില്ലാ ഫുട്‌ബാള്‍ അസോസിയേഷന്‍ ട്രഷറര്‍ സി.സെല്‍വകുമാര്‍, വൈസ്‌ പ്രസിഡന്റും സന്തോഷ്‌ ട്രോഫി മുന്‍ താരവുമായ അപ്പുക്കുട്ടന്‍ നായര്‍, ജില്ലാ ഫുട്‌ബാള്‍ അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറി ഫിറോസ്‌ എ.എം എന്നിവര്‍ പങ്കെടുത്തു.

Ads by Google
Saturday 07 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW