Wednesday, March 11, 2026 Last Updated 46 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 10.58 AM

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്‌: രണ്ടു പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി

തൃശൂര്‍: ഏറെ രാഷ്‌ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ച കരുവന്നൂര്‍ സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ കേസില്‍ രണ്ടു പ്രതികള്‍ക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാരായ ജിത ഭാസ്‌കര്‍, ശ്രീലത എന്നിവര്‍ക്കാണു കോടതി ജാമ്യം നല്‍കിയത്‌.
ബാങ്ക്‌ മുന്‍ സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായ ടി.ആര്‍. സുനില്‍കുമാറിന്റെയും മൂന്നാം പ്രതിയുടെയും ഭാര്യമാരാണ്‌ ഇവര്‍.
നിലവില്‍ 31 പ്രതികളാണ്‌ കേസിലുള്ളത്‌. ബാങ്ക്‌ മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, മാനേജര്‍ ബിജു കരീം, ചീഫ്‌ അക്കൗണ്ടന്റ്‌ സി.കെ. ജില്‍സ്‌ എന്നിവരും ഇവരുടെ ഭാര്യമാരുമാണു ഭരണസമിതിക്കു പുറത്തുള്ള പ്രധാന പ്രതികള്‍.

Ads by Google
Saturday 07 Feb 2026 10.58 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW