-->
ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍, വിമാനങ്ങള്‍, വിമാന ഭാഗങ്ങള്‍, അമൂല്യ ലോഹങ്ങള്‍, സാങ്കേതിക ഉല്‍പ്പന്നങ്ങള്‍, കോക്കിംഗ് കോള്‍ എന്നിവയുള്‍പ്പെടെ 500 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ വ്യാപാരം ഇരുരാജ്യങ്ങളും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും സംയുക്ത സാങ്കേതിക സഹകരണം വിപുലീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. 'അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുഎസ് ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍, വിമാനങ്ങള്‍, വിമാന ഭാഗങ്ങള്‍, അമൂല്യ ലോഹങ്ങള്‍, സാങ്കേതിക ഉല്‍പ്പന്നങ്ങള്‍, കോക്കിംഗ് കോള്‍ എന്നിവയിലായി 500 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു,' പ്രസ്താവന വ്യക്തമാക്കി.
ഡിജിറ്റല്‍ വ്യാപാര രംഗത്തെ വിവേചനപരമായ അല്ലെങ്കില്‍ ഭാരമേറിയ കീഴ്വഴക്കങ്ങളും മറ്റ് തടസ്സങ്ങളും പരിഹരിക്കാന്‍ അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധരാണെന്നും, ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായി ശക്തവും പരസ്പര പ്രയോജനകരവുമായ ഡിജിറ്റല്‍ വ്യാപാര നിയമങ്ങള്‍ നടപ്പിലാക്കാന്‍ വ്യക്തമായ പാതയൊരുക്കുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.