Friday, March 13, 2026 Last Updated 14 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 02.48 PM

അണ്ടർ 19 ലോകകപ്പ് ഫൈനൽ ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ടോസ്.
uploads/news/2026/02/824255/1.gif
photo - twitter

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം.ടൂർണമെന്‍റിലുടനീളം തകർപ്പൻ ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിംഗ് നിര തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. സെമിയില്‍ അഫ്ഗാനെതിരെ ക്യാപറ്റൻ ആയുഷ് മാത്രെയും ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്. സെഞ്ച്വറി നേടിയ മലയാളി താരം ആരോൺ ജോർജും പ്രതീക്ഷയാണ്.

അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. 1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 2022-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇതിനുള്ള മധുരപ്രതികാരം കൂടിയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

വിഹാൻ മൽഹോത്രയും വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവും എല്ലാം അവസരത്തിനൊത്ത് ഉയരാൻ കെൽപ്പുള്ളവരാളാണ്. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടും ആരാധകർ പ്രതീക്ഷിക്കുന്നു.

Ads by Google
Friday 06 Feb 2026 02.48 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW