-->
ഗായിക ശിവാംഗി കൃഷ്ണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടനും മോഡലുമായ മുകേഷ് രവിക്കൊപ്പമുളള ശിവാംഗിയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മുകേഷിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ശിവാംഗിയെ ചിത്രത്തില്‍ കാണാം. ചിത്രത്തിനെപ്പം ഒരു ലവ് ഇമോജി മാത്രമാണ് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഈ ചിത്രമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ശിവാംഗിയില്‍ നിന്ന് വലിയൊരു അറിയിപ്പ് ഉടനുണ്ടാകുമെന്നാണ് ചില ആരാധകര്‍ കുറിക്കുന്നത്. ശിവാംഗിക്ക് ആശംസകളറിയിക്കുന്നവരുമുണ്ട്. അതേസമയം പുതിയ ആല്‍ബത്തിന്റെ പ്രഖ്യാപനമാണ് ഉണ്ടാവാന്‍ പോകുന്നതെന്നും ആരാധകര്‍ കുറിക്കുന്നു. ശിവാംഗിയുടെയും മുകേഷിന്റെയും പുതിയ ആല്‍ബം ട്രാക്കിനായി കാത്തിരിക്കുകയാണ് എന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ശിവാംഗി പങ്കുവെച്ച ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. ഏറ്റവും മനോഹരമായ ഫ്രെയിം എന്നാണ് ഗായകന്‍ അനൂപ് ശങ്കര്‍ കമന്റായി കുറിച്ചത്.
നടനും മോഡലുമായ മുകേഷ് രവി 2023 ലെ മിസ്റ്റര്‍ ഇന്ത്യ ജേതാവാണ്. രാജനാഥന്‍ പെരിയസാമി സംവിധാനം ചെയ്ത സിനിമയിലും മുകേഷ് അഭിനയിച്ചിട്ടുണ്ട്. ഗായകരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണ. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ശിവാംഗി പ്രശസ്തയാകുന്നത്. പിന്നീട് ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ പിന്നണിഗാനരംഗത്തെത്തി. ഡോണ്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.