Friday, March 13, 2026 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 09.37 AM

പുതിയക്ലബ്ബില്‍ അരങ്ങേറ്റം തകര്‍പ്പനാക്കി ബെന്‍സേമ ; അല്‍ഹിലാലിനായി ആദ്യ മത്സരത്തില്‍ ഹാട്രിക്

uploads/news/2026/02/824177/benzema.gif

റിയാദ്: പുതിയ ക്ലബ്ബിലേക്കുള്ള മാറ്റം തകര്‍പ്പനാക്കി മാറ്റി ഫ്രഞ്ച് ഇന്റര്‍നാഷണല്‍ കരീം ബെന്‍സേമ. അല്‍ ഹിലാല്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് അല്‍ അഖ്ദൂദിനെ തോല്‍പ്പിച്ച മത്സരത്തില്‍ ബെന്‍സേമ ഹാട്രിക് നേടി. മൂന്ന് ഗോളുകള്‍ക്ക് പുറമേ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സലേം അല്‍ ദാവ്‌സാരി ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ മാല്‍ക്കം ടീമിന്റെ ഒരു ഗോള്‍ നേടി.

ഈ ജയത്തോടെ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനും അല്‍ ഹിലാലിനായി. 31, 60, 64 മിനിറ്റുകളിലായിരുന്നു ബെന്‍സേമയുടെ സ്‌കോര്‍. ഏഴൂപതാം മിനിറ്റില്‍ മാല്‍ക്കമിന് ഗോള്‍ നേടാന്‍ അവസരം ഒരുക്കിക്കൊടുത്തത് ബെന്‍സേമയായിരുന്നു. 74, 90 മിനിറ്റുകളിലായിരുന്നു ദാവ്‌സാരിയുടെ ഗോളുകള്‍. മാഡ്രിഡിന്റെ മുന്‍ സ്ട്രൈക്കറായ ബെന്‍സെമ കഴിഞ്ഞ ദിവസമായിരുന്നു അല്‍ എത്തിഹാദില്‍ നിന്നും അല്‍ ഹിലാലില്‍ എത്തിയത്.

മനോഹരമായ ഒരു ബാക്ക്ഹീല്‍ ഗോളിലൂടെയാണ് ബെന്‍സെമ ആദ്യം സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് രണ്ട് ലോ-ഡ്രൈവന്‍ ഷോട്ടുകളിലൂടെ ടീമിന്റെ ലീഡ് 3-0 ആയി ഉയര്‍ത്തി. 73-ാം മിനിറ്റില്‍ മാല്‍ക്കമിന് ഗോള്‍ നേടാന്‍ അവസരമൊരുക്കി.

നേരത്തേ ബെന്‍സേമയുടെ ക്ലബ്ബ്മാറ്റം വിവാദമായിരുന്നു. സൗദി കായിക മന്ത്രാലയവും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും കരാര്‍ തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും, ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിവസം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. ഇതോടെ മറ്റൊരു സൗദി ക്ലബ്ബിലേക്ക് മാറണമെന്ന 38-കാരനായ താരത്തിന്റെ ആഗ്രഹം സഫലമായി.

Ads by Google
Friday 06 Feb 2026 09.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW