-->
റിയാദ്: പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ഫുട്‌ബോള്‍ ക്ലബ് അല്‍ നസറിന്റെ ഒരു മത്സരം കൂടി വിട്ടു നില്‍ക്കുമെന്നു സൂചന. ഇന്നലെ 41-ാം ജന്മദിനം ആഘോഷിക്കവേയാണ് സൂപ്പര്‍ താരം ഇതു സംബന്ധിച്ച സുചന നല്‍കിയത്.
അല്‍ റിയാദിനെതിരേ തിങ്കളാഴ്‌ച നടന്ന ലീഗ് മത്സരത്തില്‍ കളിക്കാന്‍ ക്രിസ്‌റ്റ്യാനോ തയാറായില്ല. തൊട്ടടുത്ത എതിരാളികളായ അല്‍ ഹിലാല്‍ ഫ്രഞ്ച് മുന്‍ താരം കാരിം ബെന്‍സൈമയെ സ്വന്തമാക്കിയതിലുള്ള എതിര്‍പ്പാണു കാരണം.
സ്‌പാനിഷ് ക്ലബ് റയാല്‍ മാഡ്രിഡില്‍ ഒരുമിച്ചു കളിച്ചിരുന്നവരാണു ക്രിസ്‌റ്റ്യാനോയും ബെന്‍സൈമയും. ലീഗിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പബ്ലിക് ഇന്‍വെസ്‌റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്.). പക്ഷപാതം കാണിക്കുന്നതായും അല്‍ നസറിലേക്കു താരങ്ങളെ കൊണ്ടു വരാന്‍ അനുവദിക്കുന്നില്ലെന്നും ക്രിസ്‌റ്റ്യാനോ തുറന്നടിച്ചിരുന്നു. സൗദി പ്രോ ലീഗ് വിടാന്‍ തയാറെടുക്കുകയാണെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ക്രിസ്‌റ്റ്യാനോ പഴയ ടീം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിലേക്കു മടങ്ങിപ്പോകാന്‍ താല്‍പര്യപ്പെടുന്നതായി സൂചനകള്‍ വന്നത്. 2023 ല്‍ അല്‍ നസറിന്റെ ഭാഗമായ ശേഷം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് കിരീടങ്ങള്‍ അന്യമാണ്.