Saturday, March 14, 2026 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.28 PM

ആര്‍.സി.ബി. ചാമ്പ്യന്‍

uploads/news/2026/02/824149/sp2.jpg

വഡോദര: ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ ആര്‍.സി.ബി. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നാല് വിക്കറ്റിന് 203 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ആര്‍.സി.ബി. കളി തീരാന്‍ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നായിക സ്മൃതി മന്ദാന (41 പന്തില്‍ മൂന്ന് സിക്‌സറും 12 ഫോറുമടക്കം 87), ജോര്‍ജിയ വോള്‍ (54 പന്തില്‍ 79) എന്നിവരാണു വിജയ ശില്‍പ്പികള്‍.

ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് നായിക സ്മൃതി മന്ദാന ഡല്‍ഹിയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായിക ജമീമ റോഡ്രിഗസിന്റെ മികവിലാണ് (37 പന്തില്‍ 57) ഡല്‍ഹി 200 കടന്നത്. ടൂര്‍ണമെന്റിലെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്. ഓപ്പണര്‍ ലീസലെ ലീ (30 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 37), ഷഫാലി വര്‍മ (13 പന്തില്‍ 20), ലോറ വോള്‍വാദ് (25 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 44) എന്നിവരും വെടിക്കെട്ടായി.

ചിനെല ഹെന്റി 15 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 35 റണ്ണുമായി പുറത്താകാതെനിന്നു. ലീഗിന്റെ രണ്ടാം സീസണില്‍ ബംഗളൂരുവിനെ കിരീടത്തിലേക്ക് നയിച്ച താരമാണു സ്മൃതി മന്ദാന. ബംഗളൂരു ബൗളര്‍മാരുടെ വെല്ലുവിളി മറികടന്ന് ടീമിന് മികച്ച തുടക്കം നല്‍കിയാണ് ഓപ്പണര്‍മാര്‍ മടങ്ങിയത്. മോശമല്ലാത്ത തുടക്കമാണ് ലിസെല്ലെയും ഷഫാലിയും ഡല്‍ഹിക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 49 റണ്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ ലിസെല്ലെയും വോള്‍വാതിനും ചേര്‍ന്ന്‌ 23 റണ്ണെടുക്കാനേ സാധിച്ചുള്ളൂ. ആര്‍.സി.ബിക്ക്‌ വേണ്ടി സായാലി, അരുന്ധതി റെഡ്‌ഡി, നദൈന്‍ ഡിക്ല ര്‍ക്ക്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.

Ads by Google
Thursday 05 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW