-->
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലേക്കെത്തി അപ്രതീക്ഷിതമായതെന്തോ ചെയ്യാന്‍ പ്രതിപക്ഷാംഗങ്ങള്‍ പദ്ധതിയിട്ടിരുന്നതായി വ്യക്‌തമായ വിവരങ്ങളുണ്ടെന്ന് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതു വളരെ ഭയാനകമാകുമായിരുന്നെന്നും രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ പൂര്‍ണമായി നശിപ്പിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനിഷ്‌ട സംഭവം ഒഴിവാക്കുന്നതിനായി കഴിഞ്ഞ ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു താന്‍ അഭ്യര്‍ഥിച്ചതായി ലോക്‌സഭാ സ്‌പീക്കര്‍ വ്യക്‌തമാക്കി. സഭയില്‍ വരാതിരിക്കാന്‍ സമ്മതിച്ചതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. സഭയില്‍ എത്താതിരുന്നതിലൂടെ അസുഖകരമായ രംഗങ്ങള്‍ പ്രധാനമന്ത്രി തടഞ്ഞു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി മറുപടി പറയേണ്ടിയിരുന്നതാണ്. ഈസമയത്ത് പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെത്തി അപ്രതീക്ഷിത നീക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിരവധി അംഗങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. -ലോക്‌സഭാ സ്‌പീക്കര്‍ പറഞ്ഞു.