Wednesday, March 11, 2026 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.26 PM

17 പേരുടെ ഡി.എന്‍.എ. പരിശോധനകള്‍ക്ക്‌ ഒടുവില്‍ അറസ്‌റ്റിലായത്‌ പിതാവ്‌

മുംബൈ: ബധിരയും മൂകയുമായ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ പിതാവ്‌ അറസ്‌റ്റില്‍. സംശയ നിഴലിലായ 17 പേരുടെ ഡി.എന്‍.എ. പരിശോധിച്ചതിനു ശേഷമാണ്‌ പിതാവാണ്‌ പീഡിപ്പിച്ചതെന്നു വ്യക്‌തമായത്‌. മുംബൈ നഗരത്തിനു സമീപം കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന സംഭവത്തിലാണു വഴിത്തിരിവ്‌.
വയറ്റില്‍ അസ്വസ്‌ഥതയുണ്ടെന്നു പെണ്‍കുട്ടി ആംഗ്യഭാഷയില്‍ മുത്തശ്ശിയെ ധരിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച്‌ മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തി. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ വിവിരമറിയിച്ചു.
കുട്ടിക്ക്‌ മൊഴി നല്‍കാന്‍ കഴിയാത്തതിനാലും, അത്‌ നല്‍കാന്‍ തയാറാകാത്തതിനാലും തുടക്കത്തില്‍ ആശയവിനിമയ പ്രശ്‌നം നേരിട്ടതായി പോലീസ്‌ പറഞ്ഞു. തുടര്‍ന്ന്‌ പോലീസുകാര്‍ പിതാവിനോട്‌ സംസാരിച്ചു.
ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അയാള്‍ നിരസിച്ചു. മകള്‍ എങ്ങനെ ഗര്‍ഭിണിയായി എന്ന്‌ വിശദീകരിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. പക്ഷേ, പരാതി നല്‍കാന്‍ വിസമ്മതിച്ചത്‌ പിതാവിനെയും സംശയനിഴലിലാക്കി.
ഇതിനിടെ, കൗണ്‍സലിങ്ങിനുശേഷം ഔദ്യോഗികമായി പരാതിപ്പെടാന്‍ പെണ്‍കുട്ടി സമ്മതിച്ചതു വഴിത്തിരിവായി. അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പതിനേഴുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തു. കൂടാതെ പിതാവ്‌ ഉള്‍പ്പെടെ സംശയിക്കപ്പെട്ട 17 പേരുടെ ഡി.എന്‍.എ.- രക്‌ത സാമ്പിളുകള്‍ പോലീസ്‌ ശേഖരിച്ചു. കഴിഞ്ഞ 27-ന്‌ വന്ന റിപ്പോര്‍ട്ടില്‍ കുട്ടിയുടെ പിതാവാണ്‌ പീഡിപ്പിച്ചതെന്നായിരുന്നു പരിശോധനാഫലം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മുതല്‍ സെപ്‌റ്റംബര്‍ വരെ കുട്ടി ബലാത്സംഗത്തിനരയായതായി പോലീസ്‌ പറഞ്ഞു.

Ads by Google
Thursday 05 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW