-->
തകര്‍പ്പന്‍ ഡാന്‍സ് നമ്പരുമായി ആരാധകരെ അമ്പരപ്പിച്ച് നടന്‍ വിനീത് കുമാര്‍. ധുരന്ദര്‍ സിനിമയുടെ ടൈറ്റില്‍ ട്രാക്കിനൊപ്പമാണ് വിനീതിന്റെയും സുഹൃത്തിന്റെയും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സ്. ടൈറ്റില്‍ ട്രാക്കിന്റെ എനര്‍ജിയെ കടത്തിവെട്ടുംതരത്തിലാണ് വിനീതിന്റെ സ്‌റ്റെപ്പുകള്‍.
കറുപ്പ് നിറത്തിലുളള വെസ്റ്റും കറുപ്പ് ജീന്‍സും ധരിച്ചാണ് വിനീതിന്റെ ഡാന്‍സ്. നാല്‍പ്പത്തിയെട്ടുകാരന്റെ എനര്‍ജി കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിഡിയോ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. തീയല്ല തീക്കട്ട, മോളിവുഡ് ഹൃത്വിക് റോഷന്‍ , നിങ്ങളുടെ എനര്‍ജിയെ നമിക്കുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ബാലതാരമായി സിനിമയില്‍ വന്ന് ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് വിനീത് കുമാര്‍. വിനീത് അവസാനമായി അഭിനയിച്ച റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.