Friday, March 13, 2026 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 12.34 PM

ഒരു തെരഞ്ഞെടുപ്പില്‍ അപ്പനും മകനും ; പാലായില്‍ ഷോണ്‍ ജോര്‍ജ്ജ്, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജ് മത്സരിച്ചേക്കും?

uploads/news/2026/02/824061/pc-george.gif

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വന്‍ പ്രതീക്ഷയുമായി ഇറങ്ങുന്ന ബിജെപി ഇതാദ്യമായി പിതാവിനെയും മകനെയും മത്സരിപ്പിച്ചേക്കുമെന്ന് സൂചന. ക്രൈസ്തവ വോട്ടുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തില്‍ പൂഞ്ഞാറില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജിനെയും കടുത്ത മത്സരം നടക്കുന്ന പാലായില്‍ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെയും പരീക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മത്സരിപ്പിക്കാന്‍ ഇറക്കുന്ന പ്രമുഖരുടെ പട്ടികയില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പൂഞ്ഞാറിലും പാലായിലുമായി അടുത്തടുത്ത മണ്ഡലങ്ങളില്‍ അച്ഛനും മകനും മത്സരിച്ചാല്‍ അത് മറ്റൊരു കൗതുകമാകും. പാലായില്‍ ഷോണ്‍ ജോര്‍ജ്ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ പൂഞ്ഞാറില്‍ മത്സരിക്കാന്‍ പി.സി. ജോര്‍ജ്ജിനോടും നിര്‍ദേശിച്ചിരിക്കുകയാണ്. ഒരു മുന്നണിയിലോ ഒരു പാര്‍ട്ടിയിലോ അച്ഛനും മകനും ഒരേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതും കേരളത്തില്‍ ആദ്യമായിട്ടായിരിക്കും. ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു പി.സി. ജോര്‍ജ്ജ്. എന്നാല്‍ ബിജെപി ദേശീയ സിമിതിയംഗം പി.സി. ജോര്‍ജ്ജിനോട് പൂഞ്ഞാറില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടതായിട്ടാണ് വിവരം.

എന്നാല്‍ ഇക്കാര്യത്തില്‍ പി.സി. ജോര്‍ജ്ജ് സ്ഥിരീകരണം നടത്തിയിട്ടില്ല. പരസ്യപ്രതികരണത്തിന് ഇല്ലെന്നും പാര്‍ട്ടി പറയുന്നത് അനുസരിച്ച് ചെയ്യുമെന്നുമാണ് പി.സി. ജോര്‍ജ്ജ് പ്രതികരിച്ചിരിക്കുന്നത്. 1980 മുതല്‍ ഇടതുപക്ഷ, ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി പല തവണ പൂഞ്ഞാറില്‍ നിന്നും ജയിച്ചയാളാണ് പി.സി. ജോര്‍ജ്ജ്. 2016 വരെ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടിയ പി.സി. ജോര്‍ജ്ജ് 1987 ലും 2021 ലും പക്ഷേ പരാജയപ്പെട്ടിരുന്നു. 1991 ല്‍ മത്സരത്തിന് ഇറങ്ങിയില്ല.

Ads by Google
Ads by Google
TRENDING NOW