-->
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മലയാളികളുടെ പ്രിയപ്പെട്ട കൊമ്പന്മാര്‍ കോഴിക്കോട്ട് നിന്നും കൊച്ചിയിലേക്ക് തിരികെ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 14 ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഹോംമാച്ച് കൊച്ചിയില്‍ തന്നെ നടക്കും. ഐഎസ്എല്ലിലെ അനിശ്ചിതത്വവും ഗ്രൗണ്ടിന്റെ വാടകയും നവീകരണപ്രവര്‍ത്തനങ്ങളുമൊക്കെയായി ഈ സീസണില്‍ ബ്‌ളാസ്‌റ്റേഴ്‌സ് കൊച്ചി വിട്ട് കോഴിക്കോട്ടേക്ക് മാറാന്‍ തീരുമാനം എടുത്തിരുന്നു.
ബ്‌ളാസ്‌റ്റേഴ്‌സ് ഗ്രൗണ്ട് മാറാനുള്ള പ്രധാന കാരണം സ്‌റ്റേഡിയത്തിന് ജിഡിസിഎ ഉന്നയിച്ച വാടകയായിരുന്നു. ഓരോ മത്സരത്തിനും ഒമ്പത് ലക്ഷം രൂപയായിരുന്നു വാടക. ക്ലബ്ബ് വലിയ സാമ്പത്തീക പ്രതിസന്ധിയില്‍ കൂടി കടന്നുപോകുന്ന സാഹചര്യത്തില്‍ ഇത്രയും വലിയ തുക താങ്ങാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ കോഴിക്കോട് സ്‌റ്റേഡിയം ബൈക്ക് റേസിനും മറ്റും നല്‍കി പിച്ച് മോശമായ അവസ്ഥയില്‍ ആയ സാഹചര്യത്തില്‍ കൊച്ചിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇതിനൊപ്പം ബ്‌ളാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കായി പ്പോള്‍ ജിഡിസിഎ തന്നെ വാടക കുറച്ചെന്നാണ് റിപ്പോര്‍ട്ട്്
ഐഎസ്എല്ലില്‍ ആദ്യ മത്സരത്തില്‍ മോഹണ്‍ബഗാനെ കൊല്‍ക്കത്തയില്‍ നേരിടുന്ന കൊമ്പന്മാര്‍ ആദ്യ ഹോംമാച്ച് കളിക്കുന്നത് മുംബൈസിറ്റി എഫ്‌സിയ്ക്ക് എതിരേയാണ്. ഇത്തവണ പുതിയ വിദേശതാരങ്ങളുമായി കളിക്കുന്ന ബ്‌ളാസ്‌റ്റേഴ്‌സില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ വെക്കുന്നത്. ലൂണയും നോഹാ സദോയിയും ഉള്‍പ്പെടെയുള്ള മികച്ച താരങ്ങള്‍ ബ്‌ളാസ്‌റ്റേഴ്‌സില്‍ നിന്നും വിട്ടു. കഴിഞ്ഞ സീസണിലും ടീമിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ഈ സീസണിലും പുതിയ പരിശീലകന് കീഴിലാണ് ടീം കളിക്കുന്നത്.