Wednesday, March 11, 2026 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.31 PM

ഇഷ്‌ടനമ്പറിന്‌ ആന്ധ്രസ്വദേശി എറിഞ്ഞത്‌ 2.08 കോടി!

uploads/news/2026/02/823979/in4.jpg

ന്യൂഡല്‍ഹി: വാഹനത്തിന്‌ ഇഷ്‌ടനമ്പര്‍ സ്വന്തമാക്കാനായി ലേലത്തില്‍ ആന്ധ്രാപ്രദേശ്‌ സ്വദേശി വാരിയെറിഞ്ഞത്‌ 2.08 കോടി രൂപ! ഡി.ഡി.സി-0001 എന്ന നമ്പറിനാണ്‌ പൊന്നുംവില. രാജ്യത്തെ പ്രീ ഓണ്‍ഡ്‌ കാര്‍ ഡീലര്‍മാരായ ബിഗ്‌ ബോയ്‌ ടോയ്‌സിന്റെ ഓക്ഷന്‍ ഹൗസ്‌ ബൈ ബിഗ്‌ ബോയ്‌ ടോയ്‌സ്‌ ആപ്പിലൂടെയാണ്‌ ഈ നമ്പര്‍ വിറ്റുപോയത്‌. ബിഗ്‌ ബോയ്‌ ടോയ്‌സ്‌ ഉടമ ജതിന്‍ അഹുജയുടെ മാരുതി സുസുകി ഇഗ്‌നിസിലായിരുന്നു ഈ നമ്പര്‍ പതിപ്പിച്ചിരുന്നത്‌. ഇതാണ്‌ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കിരണ്‍ കോല്‍പാകുല കോടികളെറിഞ്ഞ്‌ സ്വന്തമാക്കിയത്‌. ഇതോടെ രാജ്യത്തെ ഏറ്റവും മൂല്യമേറിയ വാഹനനമ്പരും ഇതായി. എട്ടുലക്ഷം രൂപ വിപണിവിലയുള്ള വാഹനത്തിന്റെ നമ്പറിന്‌ 2.08 കോടിയെന്ന പരിഹാസവും ഉയരുന്നുണ്ട്‌. കഴിഞ്ഞവര്‍ഷം എച്ച്‌.ആര്‍. 88 ബി 8888 എന്ന വാഹന നമ്പര്‍ 1.17 കോടി രൂപയ്‌ക്കു ലേലം കൊണ്ടതായിരുന്നു ഇതിനുമുമ്പത്തെ റെക്കോഡ്‌. പക്ഷേ, നമ്പര്‍ ലേലംപിടിച്ചയാള്‍ക്കു തുക അടയ്‌ക്കാന്‍ സാധിക്കാതെവന്നതോടെ ലേലം തന്നെ റദ്ദായി. രണ്ടാം വട്ടം ലേലം നടത്തിയപ്പോള്‍ 26.7 ലക്ഷം രൂപയ്‌ക്കാണ്‌ ഈ നമ്പര്‍ പോയതെന്നതും ചരിത്രം.

Ads by Google
Wednesday 04 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW