Wednesday, March 11, 2026 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.31 PM

എസ്‌.ഐ.ആര്‍.ആശങ്ക പങ്കുവച്ച ്‌കമലിന്റെ കന്നിപ്രസംഗം

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌.ഐ.ആര്‍) സംബന്ധിച്ച ആശങ്ക പങ്കുവച്ച്‌ ഉലകനായകന്‍ കമല്‍ഹാസന്റെ രാജ്യസഭയിലെ കന്നിപ്രസംഗം. എസ്‌.ഐ.ആറില്‍ത്തട്ടി തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പുതന്നെ അട്ടിമറിക്കപ്പെടുമോയെന്നതായിരുന്നു മക്കള്‍ നീതി മയ്യം നേതാവു കൂടിയായ തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ആധി. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി പ്രകാശിപ്പിച്ചു നടന്ന ചര്‍ച്ചയ്‌ക്കിടെയായിരുന്നു കമലിനു പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്‌. ബിഹാറില്‍ ലക്ഷക്കണക്കിനുപേര്‍ വോട്ടര്‍പട്ടികയില്‍നിന്നു പുറത്തായതു കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. വോട്ട്‌ ചെയ്യാനുള്ള അവകാശത്തെ തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്‌പെല്ലിങ്ങുകളുടെയും മേല്‍വിലാസത്തിന്റെയും പേരില്‍ ചോദ്യം ചെയ്യുകയാണ്‌. ഇനി ഇതു വ്യാപിക്കാന്‍ അനുവദിക്കരുത്‌- കമല്‍ഹാസന്‍ പറഞ്ഞു.

Ads by Google
Wednesday 04 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW