-->
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ ഫൈനല്‍ ഇന്ന്‌്. വഡോദരയില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുക.
സാധ്യതാ ടീം: ആര്‍.സി.ബി- സ്‌മൃതി മന്ദാന (നായിക), ഗ്രേസ് ഹാരിസ്, ജോര്‍ജ് വോള്‍, റിച്ചാ ഘോഷ്, രാധാ യാദവ്, നാദിനെ ഡി ക്ലാര്‍ക്ക്, പൂജാ വസ്‌ത്രാകര്‍, ശ്രേയങ്ക പാട്ടീല്‍, സായാലി സാത്‌ഘാരെ, അരുന്ധതി റെഡ്‌ഡി/പ്രേമാ റാവത്, ലോറന്‍ ബെല്‍,
സാധ്യതാ ടീം: ഡല്‍ഹി ക്യാപിറ്റല്‍സ്- ഷഫാലി വര്‍മ, ലിസലെ ലീ, ലോറ വോള്‍വാദ്, ജെമീമ റോഡ്രിഗസ് (നായിക), മാരിസാന കാപ്, ചിനെല ഹെന്റി, നികി പ്രസാദ്, സ്‌നേഹ് റാണ, മിന്നു മാണി, നന്ദിനി ശര്‍മ, ശ്രീ ചരണി.
29 നു നടക്കുന്ന നോക്കൗട്ടില്‍ യു.പി. വാറിയേഴ്‌സിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ചാണ് ആര്‍.സി.ബി. ഫൈനലില്‍ കടന്നത്. തുടര്‍ന്ന് ഒരാഴ്‌ചയോളം അവര്‍ക്കു വിശ്രമിക്കാന്‍ അവസരം ലഭിച്ചു. അവസാന എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സിനെ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ചാണു ഡല്‍ഹി ഫൈനലില്‍ കടന്നത്. തുടരെ മത്സരങ്ങള്‍ കളിച്ചാണ് അവര്‍ ഫൈനലില്‍ കടന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ഏഴ് വിക്കറ്റിന് 168 റണ്ണെടുത്തു. 51 പന്തില്‍ 62 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണര്‍ ബെത് മൂണിയാണ് അവരെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റ് ചെയ്‌ത ഡല്‍ഹി 16-ാം ഓവറില്‍ ലക്ഷ്യത്തിലെത്തി. ലിസെല ലി (24 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 43), ലോറ വോള്‍വാദ് (24 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 32), നായിക ജെമീമ റോഡ്രിഗസ് (23 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 41), ഷഫാലി വര്‍മ (21 പന്തില്‍ 31) എന്നിവരാണു വിജയ ശില്‍പ്പികള്‍.