-->
പാലാ: അല്‍ഫോന്‍സാ കോളജില്‍ നടന്ന പ്രഥമ സംസ്‌ഥാന കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 690 പോയിന്റോടെ എറണാകുളം ജില്ല ഓവര്‍ഓള്‍ ചാമ്പ്യന്‍മാരായി. 425 പോയിന്റ് നേടിയ കോട്ടയത്തിനാണ് രണ്ടാം സ്‌ഥാനം. 376 പോയിന്റ് നേടിയ തിരുവനന്തപുരം ജില്ല മൂന്നാം സ്‌ഥാനം നേടി.
മികച്ച സ്‌കൂളായി 247 പോയിന്റ് നേടിയ ഭവന്‍സ് മുന്‍ഷി വിദ്യാശ്രമം തിരുവാങ്കുളത്തെ തെരഞ്ഞെടുത്തു. 191 പോയിന്റ് നേടിയ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് രണ്ടാമതും 117 പോയിന്റ് നേടിയ ഭവന്‍സ് വിദ്യാമന്ദിര്‍ എരൂര്‍ മൂന്നാമതുമെത്തി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മായ രാഹുല്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. കേരള സ്‌റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ചന്ദ്രശേഖരന്‍ പിള്ള, കേരള സ്‌റ്റേറ്റ് കിഡ്‌സ് അത്‌ലറ്റിക്‌സ് ചെയര്‍മാന്‍ കെ.കെ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ ഗ്രൂപ്പുകളില്‍ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍
നേടിയവര്‍.
ലെവല്‍ 1 ബോയ്‌സ്
1. 31 പോയിന്റ് -ഡായീസ് ഇന്റര്‍ നാഷണല്‍സ്‌കൂള്‍ പാറശാല,
2.30പോയിന്റ് -ഭവന്‍സ് മുന്‍ഷി വിദ്യാശ്രമം തിരുവാങ്കുളം,
3. 26പോയിന്റ് -നടുവത്തുല്‍ ഇസ്ലാം ഇംഗ്ലീഷ് സ്‌കൂള്‍ വൈക്കം.
ലെവല്‍ 1 ഗേള്‍സ്
1. 37പോയിന്റ്-നടുവത്തുല്‍ ഇസ്ലാം ഇംഗ്ലീഷ് സ്‌കൂള്‍ വൈക്കം,
2. 34പോയിന്റ്-ഭവന്‍സ് വിദ്യമന്ദിര്‍ എരൂര്‍
3.33പോയിന്റ്-ഭവന്‍സ് മുന്‍ഷി വിദ്യാശ്രമം തിരുവാങ്കുളം
ലെവല്‍ 2 ബോയ്‌സ്
1.44 പോയിന്റ് -വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്
2. 40 പോയിന്റ് ഭവന്‍സ് മുന്‍ഷി തിരുവാങ്കുളം,
3.35 പോയിന്റ് -ഭവന്‍സ് ആദര്‍ശ വിദ്യാലയം കാക്കനാട്
ലെവല്‍ 2 ഗേള്‍സ്
1. 48 പോയിന്റ് -ഭവന്‍സ് മുന്‍ഷി തിരുവാങ്കുളം
2.46 പോയിന്റ്-വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്
3.39 പോയിന്റ് -മേരി മാതാ പബ്ലിക് സ്‌കൂള്‍ ഇടക്കുന്നം.
ലെവല്‍ 3 ബോയ്‌സ്
1. 63 പോയിന്റ്-ഭവന്‍സ് മുന്‍ഷി തിരുവാങ്കുളം
2. 63 പോയിന്റ് -ഭവന്‍സ് വിദ്യമന്ദിര്‍ എരൂര്‍
3. 53 പോയിന്റ് - ഭീം അത്‌ലറ്റിക്‌സ് കവടിയാര്‍
ലെവല്‍ 3 ഗേള്‍സ്
1. 50 പോയിന്റ-് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്
2. 41 പോയിന്റ് ജി.എച്ച്.എസ്.എസ് ഭുതക്കുളം
3. മൂന്നാം സ്‌ഥാനം-സെന്റ്. ആര്‍.ഒ.സി എച്ച്.എസ് തോപ്പ്.