Friday, March 13, 2026 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.27 PM

യമാലിന്റെ ഗോളടി

മാഡ്രിഡ്‌: സ്‌പാനിഷ്‌ ഫുട്‌ബോളിലെ കൗമാര താരം ലാമിനെ യമാലിന്‌ പുതിയ റെക്കോഡ്‌. അല്‍ബാസെറ്റെയ്‌ക്കെതിരേ നടന്ന കോപാ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോളടിച്ചതോടെയാണു 18 വയസുകാരനായ യമാല്‍ പുതിയ ഉയരത്തിലെത്തിയത്‌.
കരിയറിലാദ്യമായി ബാഴ്‌സയ്‌ക്കായി തുടരെ നാല്‌ ഗോളടിക്കാന്‍ താരത്തിനായി. ഇതുവരെ 29 കളികളിലായി 14 ഗോളുകളും 13 അസിസ്‌റ്റും യമാലിന്റെ പേരിലുണ്ട്‌. ലാ ലിഗയില്‍ റയാല്‍ ഒവിഡിയോ, എല്‍ചെ ടീമുകള്‍ക്കെതിരേയും ചാമ്പ്യന്‍സ്‌ ലീഗില്‍ കോപന്‍ ഹേഗനെതിരേയും ഗോളടിച്ചു. മത്സരത്തില്‍ ബാഴ്‌സ 2-1 ന്‌ അല്‍ബാസെറ്റെയെ തോല്‍പ്പിച്ചു.

Ads by Google
Wednesday 04 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW