-->
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ ആഴ്‌സണല്‍ ഫൈനലില്‍. ഇരുപാദ സെമി ഫൈനലില്‍ ചെല്‍സിയെ തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ഫൈനലില്‍ കടന്നത്.
ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന ഒന്നാം പാദ സെമി 3-2 നു ജയിച്ച ആഴ്‌സണല്‍ സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദത്തില്‍ 1-0 ത്തിനു ജയം ആവര്‍ത്തിച്ചു. 4-2 ന്റെ അഗ്രഗേറ്റ് ഗോളുമായാണ് ആഴ്‌സണല്‍ മുന്നേറിയത്. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെല്‍സിക്ക് ഫൈനല്‍ ഉറപ്പിക്കാന്‍ എവേ ഗോള്‍ ആവശ്യമായിരുന്നു. ശക്‌തമായ പ്രതിരോധം തയാറാക്കിയ ആഴ്‌സണലിനു മുന്നില്‍ ചെല്‍സിക്ക് ഒന്നും ചെയ്യാനായില്ല. കളിയില്‍ രണ്ടു തവണ മാത്രമാണ് ചെല്‍സി പോസ്‌റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തത്. കോലെ പാല്‍മര്‍, എസ്‌താവോ എന്നിവരെ കൊണ്ടു വന്നിട്ടും ആഴ്‌സണല്‍ പ്രതിരോധത്തെയോ ഗോള്‍ കീപ്പര്‍ കെപയേയോ ബുദ്ധിമുട്ടിക്കാന്‍ ചെല്‍സിക്കായില്ല. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നടത്തിയ ഒരു പ്രത്യാക്രമണത്തെ കായ് ഹാവ്‌ററ്റ്‌സ് ഗോളാക്കിയതോടെ ചെല്‍സിയുടെ പ്രതീക്ഷകള്‍ കഴിഞ്ഞു. റൈസിന്റെ മികച്ച പാസിനെ പകരക്കാരനായ ഹാവ്‌ററ്റ്‌സ് ലക്ഷ്യത്തിലെത്തിച്ചു.