Friday, March 13, 2026 Last Updated 22 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.27 PM

പഞ്ചാബിനോട്‌ മുട്ടാന്‍

സിലാപതാര്‍, ധാകുഖാന: സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു നടക്കും. ഉച്ചയ്‌ക്ക് 1.30 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ കേരളം പഞ്ചാബിനെയും സര്‍വീസസ്‌ റെയില്‍വേസിനെയും നേരിടും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം അസമിനെയും പഞ്ചാബ്‌ തമിഴ്‌നാടിനെയും തോല്‍പ്പിച്ചു. ഫൈനല്‍സിലെ ആദ്യ മത്സരത്തില്‍ കേരളം പഞ്ചാബിനെ 3-1 നു തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ ഇരട്ട ഗോളടിച്ച മുഹമ്മദ്‌ അജ്‌സലിന്റെ തകര്‍പ്പന്‍ പ്രകടനമാണു കേരളത്തിന്റെ പ്രതീക്ഷ. അസമിനെതിരേയും അജ്‌സല്‍ ഒരു ഗോളടിച്ചിരുന്നു. ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ജതീന്ദര്‍ സിങ്‌ റാണയിലൂടെ മുന്നിലെത്തിയ ശേഷമാണു പഞ്ചാബ്‌ മൂന്ന്‌ ഗോളുകളും വഴങ്ങിയത്‌. പഞ്ചാബ്‌ എട്ട്‌ തവണ ജേതാക്കളായി. അത്രയും തവണ റണ്ണര്‍ അപ്പുമായി. കഴിഞ്ഞ തവണ റണ്ണര്‍ അപ്പായ കേരളം ഏഴ്‌ തവണ ജേതാക്കളായി. ഒന്‍പത്‌ തവണയാണ്‌ അവര്‍ ഫൈനലില്‍ തോറ്റത്‌.
തമിഴ്‌നാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ്‌ പഞ്ചാബ്‌ സെമിയില്‍ കടന്നത്‌. മുഴുവന്‍ സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 നു തുല്യനിലയില്‍ തുടര്‍ന്നതിനാലാണ്‌ മത്സരം ഷൂട്ടൗട്ടിലെത്തിയത്‌. 4-1 നാണു പഞ്ചാബ്‌ ഷൂട്ടൗട്ട്‌ കടന്നത്‌. ധാകുഖാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്‌ഥാനെ 2-0 ത്തിനു തോല്‍പ്പിച്ച റെയില്‍വേസും സെമിയില്‍ കടന്നു.
ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷമാണു രണ്ട്‌ ഗോളുകളും വീണത്‌. 78-ാം മിനിറ്റില്‍ സൗരഭ്‌ ഭാന്‍വാലയും 83-ാം മിനിറ്റില്‍ ജോണ്‍സണ്‍ ജോസഫ്‌ മാത്യൂസും ഗോളടിച്ചു. നിലവിലെ ചാമ്പ്യന്‍ പശ്‌ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-2) തോല്‍പ്പിച്ച സര്‍വീസസാണ്‌ റെയില്‍വേസിനെ സെമിയില്‍ നേരിടുക. മുഴുവന്‍ സമയത്തും അധിക സമയത്തും ഗോള്‍ വീഴാത്തതിനെ തുടര്‍ന്ന്‌ പെനാല്‍റ്റി ഷൂട്ടൗട്ടിലാണു ജേതാവിനെ കണ്ടെത്തിയത്‌.
ഷൂട്ടൗട്ടില്‍ സ്‌കോര്‍ 2-2 ല തുടര്‍ന്നു. ബംഗാളിന്റെ ചാകു മാന്‍ഡിയുടെ കിക്ക്‌ പിഴച്ചിരുന്നു. കരണ്‍ റായുടെ ഷോട്ടും പാഴായി.
സര്‍വീസസിന്റെ സാമുവല്‍ കെ. സര്‍വീസസിനു മുന്‍തൂക്കം നല്‍കി. വാങ്‌ഡെന്‍ തമാങിന്റെ കിക്ക്‌ ബംഗാള്‍ ഗോള്‍ കീപ്പര്‍ ഗൗരവ്‌ ഷാ സേവ്‌ ചെയ്‌തിരുന്നു.
സിലാപത്തറില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ്‌ കേരളം കുതിച്ചത്‌. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റില്‍ ലീഡെടുത്തു. കോര്‍ണറില്‍ നിന്ന്‌ ലഭിച്ച പന്ത്‌ കൃത്യമായി വലയിലെത്തിച്ച്‌ നായകന്‍ എം. മനോജാണ്‌ ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്‌. അര്‍ജുന്‍ പോസ്‌റ്റിനു സമീപത്തേക്കു ചിപ്പ്‌ ചെയ്‌ത പന്തിന്‌ അജ്‌സലിന്റെ ഹെഡര്‍.

Ads by Google
Wednesday 04 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW