Wednesday, March 11, 2026 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 02.55 PM

'കാല് വയ്യാത്തവരെ പരിഹസിച്ച് വീഡിയോ ചെയ്ത് റീച്ചുണ്ടാക്കുന്നു, നാളെ നിനക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ' ; അഭിലാഷ്

about

ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് അഭിലാഷ്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഭിലാഷ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. കാലിന് സ്വാധീനം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മികച്ച രീതിയില്‍ ഡാന്‍സ് അവതരിപ്പിച്ച് മന്നേറിയ അഭിലാഷ് ഏറെ കയ്യടികള്‍ നേടിയിരുന്നു. ഭിന്നശേഷിക്കാരായ ആളുകളെ പരിഹസിച്ച് റീല്‍ ചെയ്തയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിലാഷ് ഇപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഭിലാഷിന്റെ പ്രതികരണം.

''ഞാൻ ബിഗ് ബോസിൽ പോകുന്നതിന് മുൻപ് സീരിയൽ നടി അമൃത കാലും കയ്യും വയ്യാത്ത എന്നെപോലുള്ള ആളുകളെ വിമർശിച്ച് വീഡിയോ ചെയ്തിരുന്നു. അന്നും ഞാൻ പ്രതികരിച്ചിരുന്നു. എനിക്ക് ഒരു സുഹൃത്തുണ്ട്. അവന് കയ്യില്ല. അമൃത ചെയ്ത വീഡിയോ അവനെ വിഷമിപ്പിച്ചു. അങ്ങനെയാണ് ഞാൻ പ്രതികരിച്ചത്. പക്ഷേ, അന്ന് ആ വീഡിയോയ്ക്കു താഴെ വന്നത് എന്നെപ്പോലുള്ളവരെ വിമർശിച്ചുള്ള കമന്റുകളായിരുന്നു. വീഡിയോയെ ആ രീതിയിൽ കണ്ടാൽ പോരെ എന്നൊക്കെയായിരുന്നു കമന്റുകൾ.

കഴിഞ്ഞ ദിവസം മറ്റൊരാൾ ചെയ്ത ഒരു വീഡിയോ കണ്ടു. അതിലും കാലുവയ്യാത്ത ആൾക്കാരെ പരിഹസിക്കുന്ന രീതിയിലായിരുന്നു കണ്ടന്റ്. അതിൽ അഭിനയിച്ച അവനെ ഞാൻ ഒന്നും പറയുന്നില്ല. അവന് ജന്മം നൽകിയവരോടാണ് എനിക്ക് പറയാനുള്ളത്. മക്കൾക്ക് നല്ലതു പറഞ്ഞ് കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കയ്യോ കാലോ വയ്യാത്തതോ ചെവി കേൾക്കാത്തതോ ആയ ഒരു വ്യക്തി ഇവന്റെ ഈ വീഡിയോ കാണുമ്പോൾ എത്രത്തോളം വിഷമിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കാല് വയ്യാത്തവരേയും മറ്റും പരിഹസിച്ച് വേറെയും വീഡിയോ ഇവൻ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവൻ റീച്ചുണ്ടാക്കുന്നത്. അവന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വേണ്ടതെന്ന് എനിക്ക് മനസിലായി. ഇവനെതിരെ കേസ് കൊടുക്കാം. പക്ഷെ എനിക്ക് അതിനുള്ള ‌സമയം ഇല്ല. നാളെ നിനക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'', അഭിലാഷ് വീഡിയോയിൽ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW