Thursday, March 12, 2026 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 09.48 AM

ഇന്ത്യക്കാര്‍ മടിയന്മാര്‍, ശാരീരികക്ഷമതയില്ല: വിമര്‍ശിച്ച് അമേരിക്കന്‍ വിനോദ സഞ്ചാരി

america, tourist, criticize, indians

ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളും ഇവിടുത്തെ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതില്‍ ചിലര്‍ അനുകൂലിച്ചും ചിലര്‍ വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്ക് ശാരീരികക്ഷമതയില്ലെന്നും മടിയന്മാരാണെന്നും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ വിനോദസഞ്ചാരി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ചാര്‍ലി ഇവാന്‍സ് എന്ന യുവാവ് വിമര്‍ശനം ഉന്നയിച്ചത്. ജയ്പുര്‍ കാണാനായി എത്തിയപ്പോഴാണ് ചാര്‍ലി ഇക്കാര്യം പറഞ്ഞത്.

വീഡിയോ കുറഞ്ഞസമയത്തിനകം വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ ആംബര്‍ കോട്ട സന്ദര്‍ശിക്കാനെത്തിയതായിരുന്നു ചാര്‍ലി ഇവാന്‍സ്. കുത്തനെയുള്ള വഴിയാണ് കോട്ടയിലേക്കുള്ളത്. ഇതുവഴി കോട്ടയിലേക്ക് പോകുമ്പോഴാണ് ചാര്‍ലി വീഡിയോ ചിത്രീകരിച്ചത്. കയറ്റം കയറുന്നതിനിടെ വിശ്രമിക്കാനിരുന്ന ഇന്ത്യക്കാരായ സഞ്ചാരികളെ ചാര്‍ലി വീഡിയോയില്‍ ചൂണ്ടിക്കാട്ടി. മുകളിലേക്ക് പോകുന്നതിന് പകരം പാതിവഴിയില്‍ ഇരുന്നുകൊണ്ട് പാനീയങ്ങള്‍ കുടിക്കുകയോ സിഗരറ്റ് വലിക്കുകയോ ഒക്കെ ചെയ്യുന്നവര്‍ നിരവധിയാണെന്ന് ചാര്‍ലി പറഞ്ഞു.

കോട്ടയിലേക്ക് 20 മിനിറ്റ് സമയം നടന്നാല്‍ മതിയെന്ന് ചാര്‍ലി പറയുന്നു. എന്നാല്‍ ഒട്ടേറെ പേര്‍ അത്രയും നടന്ന് കോട്ടയിലേക്ക് പോകുന്നില്ല. ഇനി എത്ര ദൂരം ഉണ്ടെന്ന് പലരും തന്നോട് ചോദിച്ചു. അവരെല്ലാം പണം നല്‍കി റ്റെടുത്താണ് കയറിത്തുടങ്ങിയതെന്നും ചാര്‍ലി പറഞ്ഞു. ഇന്ത്യക്കാര്‍ മടിയന്മാരാണെന്നും അവര്‍ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ചാര്‍ലി കൂട്ടിച്ചേര്‍ത്തു. നാലരലക്ഷത്തിലേറെ പേരാണ് ചാര്‍ലിയുടെ റീല്‍ ഇതിനകം കണ്ടുകഴിഞ്ഞത്. ചാര്‍ലി പറഞ്ഞതിനെ അനുകൂലിച്ചും എതിര്‍ത്തും വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളിട്ടത്. ചാര്‍ലി പറഞ്ഞത് തങ്ങളെ വേദനിപ്പിച്ചെങ്കിലും അതില്‍ ചില സത്യങ്ങളുണ്ടെന്നാണ് ഒരാള്‍ കുറിച്ചത്. ഇന്ത്യക്കാര്‍ ഭക്ഷണക്രമത്തെ കുറിച്ചും ജീവിതശൈലിയെ കുറിച്ചും പുനര്‍വിചിന്തനം നടത്താന്‍ സമയമായെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Ads by Google
Wednesday 04 Feb 2026 09.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW