Thursday, March 12, 2026 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.40 PM

ജോക്കോ മൂന്നാമത്‌

uploads/news/2026/02/823781/sp4.jpg

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ഫൈനലില്‍ റണ്ണര്‍ അപ്പായ സെര്‍ബിയയുടെ നോവാക്‌ ജോക്കോവിച്ചിന്‌ ലോക റാങ്കിങ്ങില്‍ മൂന്നാം സ്‌ഥാനത്ത്‌്. ഒരു സ്‌ഥാനം കയറിയാണു ജോക്കോ മൂന്നാമനായത്‌. 38 വയസുകാരനായ ജോക്കോ 2024 ഓഗസ്‌റ്റിനു ശേഷം ആദ്യമായാണു ലോക റാങ്കിങ്ങിലെ ആദ്യ മൂന്നിലെത്തുന്നത്‌.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ്‌ സ്‌പെയിന്റെ കാര്‍ലോസ്‌ അല്‍കാറസ്‌ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. യാനിക്‌ സിന്നറിനെ മറികടന്നാണു ജോക്കോ മൂന്നാം സ്‌ഥാനക്കാരാനായത്‌. മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന സെമി ഫൈനലില്‍ ജോക്കോവിച്ച്‌ സിന്നറിനെ തോല്‍പ്പിച്ചിരുന്നു.
വനിതകളില്‍ ബെലാറസിന്റെ ആര്യനാ സബാലങ്ക ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ റണ്ണര്‍ അപ്പാണ്‌ സബാലങ്ക. ജേതാവായ യെലേന റൈബാകിന രണ്ട്‌ സ്‌ഥാനങ്ങള്‍ കയറി മൂന്നിലെത്തി. പോളണ്ടിന്റെ ഇഗ സ്വിയാടെക്‌ രണ്ടാം സ്‌ഥാനത്തു തുടര്‍ന്നു. യു.എസിന്റെ അമാന്‍ഡ അനിസിമോവ, കോകോ ഗൗഫ്‌, ജെസീക പെഗുല എന്നിവര്‍ നാല്‌, അഞ്ച്‌, ആറ്‌ സ്‌ഥാനങ്ങളിലെത്തി. ഫൈനലില്‍ തോറ്റതോടെ ജോക്കോയുടെ 25-ാം ഗ്രാന്‍സ്ലാം കിരീടത്തിനായുള്ള കാത്തിരിപ്പ്‌ നീണ്ടു. മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ ഫൈനലില്‍ തോറ്റതോടെയാണ്‌ ജോക്കോയുടെ കാത്തിരിപ്പ്‌ അടുത്ത ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിലേക്കു നീണ്ടത്‌. കരിയര്‍ ഗ്രാന്‍സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയുമായാണ്‌ അല്‍കാറസ്‌ മടങ്ങിയത്‌. 22 വയസും 272 ദിവസവും പ്രായമുള്ളപ്പോഴാണ്‌ അല്‍കാറസ്‌ കരിയറില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്നത്‌.

Ads by Google
Tuesday 03 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW