Saturday, March 14, 2026 Last Updated 14 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.40 PM

് ഇംഗ്ലണ്ട്‌ അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലില്‍

uploads/news/2026/02/823779/sp2.jpg

ബുലവായോ: ഓസ്‌ട്രേലിയയെ 27 റണ്ണിനു തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട്‌ അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഏഴ്‌ വിക്കറ്റിന്‌ 277 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയയുടെ പോരാട്ടം 48-ാം ഓവറില്‍ 250 റണ്ണിന്‌ അവസാനിച്ചു.
ക്യൂന്‍സ്‌ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ നായകന്‍ തോമസ്‌ റൂ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. നായകന്‍ മുന്നില്‍നിന്നു നയിച്ചതോടെയാണ്‌ (107 പന്തില്‍ ഒരു സിക്‌സറും 14 ഫോറുമടക്കം 110) ഇംഗ്ലണ്ട്‌ മികച്ച സ്‌കോറിലെത്തിയത്‌. ഓപ്പണര്‍ ബെന്‍ ഡോകിന്‍സ്‌ (ഒന്ന്‌), ജോസഫ്‌ മൂര്‍സ്‌ (33 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 25), ബെന്‍ മായ്‌സ് (33 പന്തില്‍ 24) എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട്‌ വിയര്‍ത്തു.
തുടര്‍ന്നാണു തോമസും കാലെബ്‌ ഫാല്‍കണറും (53 പന്തില്‍ 40) കൂട്ടുകെട്ടുണ്ടാക്കിയത്‌. റാല്‍ഫി ആല്‍ബര്‍ട്ട്‌ (13 പന്തില്‍ 15), സെബാസ്‌റ്റ്യന്‍ മോര്‍ഗാന്‍ (15) എന്നിവരും പുറത്തായി. ഫര്‍ഹാന്‍ അഹമ്മദ്‌ 26 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 28 റണ്ണുമായും ജെയിംസ്‌ മിന്റോ രണ്ട്‌ റണ്ണുമായും പുറത്താകാതെനിന്നു.
46 പന്തില്‍ 50 കടന്ന തോമസ്‌ റൂ 97 പന്തിലാണു നൂറ്‌ കടന്നത്‌്്. മറുപടി ബാറ്റ്‌ ചെയ്‌ത ഓസീസിനായി നായകന്‍ ഒലിവര്‍ പീക്‌ സെഞ്ചുറിയടിച്ചിരുന്നു. 88 പന്തുകള്‍ നേരിട്ട പീക്‌ ഒരു സിക്‌സറും 10 ഫോറുമടക്കം 100 റണ്ണുമായി പുറത്തായി. ഓപ്പണര്‍ നിതേഷ്‌ സാമുവല്‍ 83 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 47 റണ്ണുമായി മികച്ച പ്രകടനം പുറത്തെടുത്തു. ഒലിവര്‍ പീക്‌ പുറത്തായതോടെ ഓസീസ്‌ തോല്‍വി ഉറപ്പാക്കി. മറ്റു ബാറ്റര്‍മാരില്‍ ആര്യന്‍ ശര്‍മ (23 പന്തില്‍ 34) മാത്രമാണു പിടിച്ചു നിന്നത്‌. ഇംഗ്ലണ്ടിനായി സെബാസ്‌റ്റ്യന്‍ മോര്‍ഗാന്‍, ജെയിംസ്‌ മിന്റോ, മാനി ലുംസ്‌ഡെന്‍, റാല്‍ഫി ആല്‍ബര്‍ട്ട്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. അലക്‌സ് ഫ്രഞ്ചും ഫര്‍ഹാന്‍ അഹമ്മദും ഒരു വിക്കറ്റ്‌ വീതമെടുത്തു. അപരാജിതരായാണ്‌ ഓസ്‌ട്രേലിയ സെമി വരെയെത്തിയത്‌.

Ads by Google
Tuesday 03 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW