Thursday, March 12, 2026 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.40 PM

അടിച്ചു തകര്‍ത്ത്‌ മൂണി

വഡോദര: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ എലിമിനേറ്ററില്‍ ഗുജറാത്ത്‌ ജയന്റ്‌സിന്‌ മികച്ച സ്‌കോര്‍. ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ഏഴ്‌ വിക്കറ്റിന്‌ 168 റണ്ണെടുത്തു. 51 പന്തില്‍ 62 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണര്‍ ബെത്‌ മൂണിയാണ്‌ അവരെ മികച്ച സ്‌കോറിലെത്തിച്ചത്‌. ജോര്‍ജിയ വാറെമും (25 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 35) മൂണിക്കു മികച്ച പിന്തുണ നല്‍കി. ഡല്‍ഹി ബൗളര്‍മാര്‍ നല്‍കിയ 25 അധിക റണ്ണും ഗുജറാത്തിനു തുണയായി. 19 വൈഡുകളാണ്‌ അവര്‍ എറിഞ്ഞത്‌. അനുഷ്‌ക ശര്‍മ (16), കാശവീ ഗൗതം (18) എന്നിവരാണു രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. സോഫി ഡെവിന്‍ (ആറ്‌), നായിക ആഷ്‌ലീഗ്‌ ഗാഡ്‌നര്‍ (0), കനിക അഹൂജ (ആറ്‌), ഭാര്‍തി ഫുല്‍മാലി (0) എന്നിവര്‍ നിരാശപ്പെടുത്തി. ഡല്‍ഹിക്കായി ചിനെല ഹെന്റി മൂന്ന്‌ വിക്കറ്റെടുത്തു. നന്ദിനി ശര്‍മ രണ്ട്‌ വിക്കറ്റും മിന്നു മണി ഒരു വിക്കറ്റുമെടുത്തു.

Ads by Google
Tuesday 03 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW