Thursday, March 12, 2026 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.40 PM

ചര്‍ച്ച തുടരും

കൊളംബോ/ ദുബായ്‌: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാകിസ്‌താന്റെ പ്രഖ്യാപനത്തില്‍ അനുനയ ശ്രമവുമായി രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍. ലോകകപ്പിനു മുന്നോടിയായി പാകിസ്‌താന്‍ ടീം കൊളംബോയിലെത്തിയിരുന്നു.
15-നു കൊളംബോയിലാണ്‌ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള എ ഗ്രൂപ്പ്‌ മത്സരം. പാകിസ്‌താന്‍ സര്‍ക്കാരാണ്‌ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്‌. പാകിസ്‌താന്റെ ബഹിഷ്‌കരണ ഭീഷണിയില്‍ ഐ.സി.സി. നിലവില്‍ തീരുമാനമൊന്നുമെടുത്തില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മൂന്ന്‌ ട്വന്റി20 കളുടെ പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയ ശേഷമാണു പാക്‌ ടീം വിമാനം കയറിയത്‌. പാകിസ്‌താന്റെ ഗ്രൂപ്പ്‌ മത്സരങ്ങളും നോക്കൗട്ടില്‍ കടന്നാലുള്ള മത്സരങ്ങളും ശ്രീലങ്കിയിലാണു നടത്തുക. ലോകകപ്പില്‍ കളിക്കാന്‍ പാക്‌ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ്‌ ടീം വിമാനം കയറിയത്‌. 15 നു ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന്‌ അവര്‍ വ്യക്‌തമാക്കി.
എ ഗ്രൂപ്പില്‍ ഇന്ത്യ, യു.എസ്‌.എ., ഹോളണ്ട്‌, നമീബിയ എന്നിവര്‍ക്കൊപ്പമാണ്‌ പാകിസ്‌താന്‍ കളിക്കുക. ബഹിഷ്‌കരണം ഔദ്യോഗികമായി അറിയിക്കുന്നതിനായി കാത്തിരിക്കുകയാണ്‌ ഐ.സി.സിയെന്നും സൂചനയുണ്ട്‌. 12 മുഴുവന്‍ സമയ അംഗങ്ങളും മൂന്ന്‌ അസോസിയേറ്റ്‌ അംഗങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഐ.സി.സി. ബോര്‍ഡ്‌ യോഗം ചേര്‍ന്നാണ്‌ അനന്തര നടപടി തീരുമാനിക്കുക. പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഔദ്യോഗികമായി അറിയിക്കാത്തതിനാല്‍ ബോര്‍ഡ്‌ യോഗത്തിനുള്ള അറിയിപ്പും നല്‍കിയിട്ടില്ല.

പാകിസ്‌താന്റെ ബഹിഷ്‌കരണ തീരുമാനവുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണെന്ന നിലപാടിലാണ്‌ ഐ.സി.സി. സര്‍ക്കാരിന്റെ നിര്‍ദേശം മൂലമാണു മത്സരം ബഹിഷ്‌കരിക്കുന്നതെന്നു പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ എക്‌സില്‍ കുറിച്ചിരുന്നു. ശ്രീലങ്കയിലേക്കു പോകാനുള്ള യാത്രാനുമതി നല്‍കിയെങ്കിലും ഇന്ത്യക്കെതിരേ മത്സരിക്കേണ്ടെന്നാണു പാക്‌ സര്‍ക്കാരിന്റെ നിലപാട്‌്്. ഐ.സി.സി. ടൂര്‍ണമെന്റുകളുടെ പ്രധാന ആകര്‍ഷണം പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള മത്സരങ്ങളാണ്‌.
കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇന്ത്യയും പാകിസ്‌താനും ദ്വിരാഷ്‌ട്ര പരമ്പരകള്‍ കളിച്ചിട്ടില്ല. ബഹിഷ്‌കരണം യാഥാര്‍ഥ്യമായാല്‍ ഫലമെന്നാകുമെന്ന ക്രിക്കറ്റ്‌ പ്രേമികളുടെ ആകാംക്ഷ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു. ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാംദേശിനെ ലോകകപ്പില്‍നിന്ന്‌ ഒഴിവാക്കിയതിനു പിന്നാലെ തങ്ങളുടെ പങ്കാളിത്തം ഉറപ്പില്ലെന്ന്‌ പി.സി.ബി. ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി വ്യക്‌തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കില്ലെന്നു പറഞ്ഞ ബംഗ്ലാദേശിനു പകരം സ്‌കോട്ട്‌ലന്‍ഡാണ്‌ ലോകകപ്പ്‌ സി ഗ്രൂപ്പില്‍ പകരം കളിക്കുക. ഇന്ത്യക്കു പകരം വേദി വേണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ഥന ഐ.സി.സി. തള്ളിയിരുന്നു.

Ads by Google
Tuesday 03 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW