Saturday, March 14, 2026 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.40 PM

അഫ്‌ഗാനെതിരേ

ഹരാരേ: അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പിലെ ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ അഫ്‌ഗാനിസ്‌ഥാനെ നേരിടും. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒരു മണി മുതലാണു മത്സരം.
ഇന്ത്യ അഞ്ച്‌ തവണ അണ്ടര്‍ 19 ലോകകപ്പ്‌ കിരീടം നേടി. 2000, 2008, 2012, 2018, 2022 വര്‍ഷങ്ങളില്‍ ജേതാക്കളായപ്പോള്‍ നാലുവട്ടം റണ്ണര്‍ അപ്പായി. 2024 ലെ ഫൈനലില്‍ അവര്‍ ഓസ്‌ട്രേലിയയോടു തോറ്റിരുന്നു.
അഫ്‌ഗാനിസ്‌ഥാന്‍ ആദ്യമായാണു ലോകകപ്പ്‌ സെമിയില്‍ കളിക്കുന്നത്‌. യൂത്ത്‌ ഏകദിനത്തില്‍ അഫ്‌ഗാനെതിരേ നടന്ന 12 മത്സരങ്ങളില്‍ പത്തിലും ഇന്ത്യയാണു ജയിച്ചത്‌. 2019 ലെ ദ്വിരാഷ്‌ട്ര പരമ്പരയിലായിരുന്നു രണ്ട്‌ തോല്‍വികളും. ദക്ഷിണാഫ്രിക്കയില്‍ 2024 ല്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയിലാണ്‌ ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത്‌. അന്ന്‌ ഇന്ത്യ അഫ്‌ഗാനെ 88 റണ്ണിന്‌ ഓള്‍ഔട്ടാക്കി.
ഇന്ത്യ ഒന്‍പത്‌ വിക്കറ്റിനാണു ജയിച്ചത്‌. കഴിഞ്ഞ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും ഓപ്പണര്‍ വൈഭവ്‌ സൂര്യവംശിയാണു ശ്രദ്ധാകേന്ദ്രം. ലോകകപ്പിലെ വിക്കറ്റ്‌ വേട്ടക്കാരില്‍ രണ്ടാമനാണ്‌ വൈഭവ്‌. 35 ഇന്നിങ്‌സുകളിലായി 1261 റണ്ണെടുത്ത ബംഗ്ലാദേശിന്റെ അസീസുള്‍ ഹക്കിമാണ്‌ ഒന്നാമന്‍. വൈഭവ്‌ ഇതുവരെ 23 ഇന്നിങ്‌സുകളിലായി 158.18 സ്‌ട്രൈക്ക്‌ റേറ്റില്‍ 1169 റണ്ണെടുക്കാന്‍ വൈഭവിനായി. ഈ ലോകകപ്പില്‍ ഇതുവരെ 196 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഓള്‍റൗണ്ടര്‍ വിഹാന്‍ മല്‍ഹോത്രയാണ്‌ ഈ ലോകകപ്പില്‍ സെഞ്ചുറിയടിച്ച ഏക ഇന്ത്യന്‍ ബാറ്റര്‍. സിംബാബ്‌വേയ്‌ക്കെതിരേ സെഞ്ചുറിയടിച്ച (109) വിഹാന്‍ നാല്‌ വിക്കറ്റുമെടുത്തു. ഹരാരേയിലെ പിച്ചില്‍ വിഹാന്റെ ഓള്‍റൗണ്ട്‌ മികവ്‌ ഇന്ത്യക്കു തുണയാകും. അയര്‍ലന്‍ഡിനെതിരേ 163 റണ്ണെടുക്കുകയും തുടരെ രണ്ട്‌ അര്‍ധ സെഞ്ചുറികളുമടിച്ച ഫൈസല്‍ ഷിനോസാദയാണ്‌ അഫ്‌ഗാന്റെ റണ്‍ മെഷീന്‍. ഷിനോസാദ ഇതുവരെ 325 റണ്ണെടുത്തു. പേസര്‍ നൂറിസ്‌താനി ഒമര്‍സായ്‌ 12 വിക്കറ്റുമായി തിളങ്ങി നില്‍ക്കുന്നത്‌ ഇന്ത്യക്കു ഭീഷണിയാണ്‌.
ടീം ഇന്ത്യ: ആയുഷ്‌ എംഹാത്രെ (നായകന്‍), വിഹാന്‍ മല്‍ഹോത്ര, ആരോണ്‍ ജോര്‍ജ്‌, ആര്‍.എസ്‌. ആംബ്രിഷ്‌, കനിഷ്‌ക് ചൗഹാന്‍, ദീപേഷ്‌ ദേവേന്ദ്രന്‍, ഹെനില്‍ പട്ടേല്‍, ഖിലാന്‍ പട്ടേല്‍, അഭിഗ്യാന്‍ കുണ്ടു, മുഹമ്മദ്‌ ഇനാന്‍, ഉദ്ധവ്‌ മോഹന്‍, ഹര്‍വംശ്‌ പന്‍ഗാലിയ, കിഷന്‍ സിങ്‌, വൈഭവ്‌ സൂര്യവംശി. വേദാന്ത്‌ ത്രിവേദി.
ടീം അഫ്‌ഗാനിസ്‌ഥാന്‍: മഹ്‌ബൂബ്‌ ഖാന്‍ (നായകന്‍), അബ്‌ദുള്‍ അസീസ്‌, അഖ്വില്‍ ഖാന്‍, അസീസുള്ള മിലാഖില്‍, ഫൈസല്‍ ഷിനോസാദ, ഖാലിദ്‌ അഹമ്മദ്‌സായ്‌, ഖാതിര്‍ സ്‌റ്റാനിക്‌സായ്‌, നസീഫുള്ള അമിറി, നൂറിസ്‌താനി ഒമര്‍സായ്‌, ഒസ്‌മാന്‍ സാദത്‌, റൂഹുള്ള അറബ്‌, സലാം ഖാന്‍, ഉസൈറുള്ള നിയാസി, വാഹിദുള്ള സാദ്രാന്‍, സെയ്‌തുള്ള ഷഹീന്‍.

Ads by Google
Tuesday 03 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW