Wednesday, March 11, 2026 Last Updated 14 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.36 PM

ഓസ്‌ട്രേലിയയില്‍ ഗാന്ധി പ്രതിമ നശിപ്പിച്ചു;അപലപിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി/മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മഹാത്മാഗാന്ധി പ്രതിമ നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോകുകയും ചെയ്‌തതിനെ അപലപിച്ച്‌ ഇന്ത്യ. "മെല്‍ബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ സ്‌ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി പ്രതിമ അജ്‌ഞാതര്‍ നശിപ്പിക്കുകയും നീക്കം ചെയ്‌തതിനെയും ഞങ്ങള്‍ അപലപിക്കുന്നു"- വിദേശകാര്യ വക്‌താവ്‌ രണ്‍ധീര്‍ ജയ്‌സ്വാള്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. കാണാതായ പ്രതിമ വീണ്ടെടുക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മെല്‍ബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിന്‌ പുറത്ത്‌ സ്‌ഥാപിച്ചിരുന്ന 426 കിലോഗ്രാം ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ കഴിഞ്ഞമാസം 12 ന്‌ പുലര്‍ച്ചെയാണു മോഷ്‌ടിക്കപ്പെട്ടത്‌. ഈ പ്രതിമ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സമ്മാനമായിരുന്നു.

Ads by Google
Tuesday 03 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW