-->
ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍.ഉധംപുര്‍ ജില്ലയിലെ ബസന്ത്‌ഗഡ് പ്രദേശത്ത് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. സൈന്യത്തിന്റെ സി.ഐ.എഫ് ഡെല്‍റ്റ (വൈറ്റ് നൈറ്റ് കോര്‍പ്‌സ്), ജമ്മുകശ്‌മീര്‍ പോലീസ്, സി.ആര്‍.പി.എഫ് എന്നിവയുടെ നേതൃത്വത്തിലാണ് സംയുക്‌ത ഓപ്പറേഷന്‍. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ രാത്രി വൈകിയും തുടര്‍ന്നു. പ്രദേശം സുരക്ഷാ സേന പൂര്‍ണമായും വളഞ്ഞിരിക്കുകയാണ്.