Wednesday, March 11, 2026 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.36 PM

ഹെല്‍മറ്റിന്‌ അടിയേറ്റ വ്യവസായി മരിച്ചു; രണ്ടുപേര്‍ അറസ്‌റ്റില്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ കൊണാട്ട്‌ പ്ലേസില്‍ ഭക്ഷണം വിതരണം ചെയ്യുന്ന മൂന്നുപേരുടെ മര്‍ദനമേറ്റു ഗുരുതരാവസ്‌ഥയിലായിരുന്ന വ്യവസായി മരിച്ചു. രാത്രിയില്‍ ഒരു പാര്‍ട്ടിക്കുപോയ ശിവം ഗുപ്‌ത(36)യാണു മരിച്ചത്‌.
ജനുവരി മൂന്നിണു രാത്രിയിലാണ്‌ സംഭവം. രണ്ടാഴ്‌ചയിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹം ജനുവരി 19 ന്‌ മരിച്ചു.പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പരിശോധിച്ചുവരികയാണ്‌. തര്‍ക്കത്തത്തെുടര്‍ന്ന്‌ അക്രമികള്‍ ഹെല്‍മെറ്റ്‌ ഉപയോഗിച്ച്‌ ഗുപ്‌തയെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. വഴിയില്‍ കിടന്നിരുന്ന ഗുപ്‌തയെ പോലീസെത്തിയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പ്രതികളില്‍ രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തു. മൂന്നാമനായി തെരച്ചില്‍ തുടരുകയാണ്‌. ക്രൂരമായ ആക്രമണത്തിനു പിന്നിലെ കാരണം വ്യക്‌തമായിട്ടില്ല.

Ads by Google
Tuesday 03 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW