Thursday, March 12, 2026 Last Updated 43 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.36 PM

മകളെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്ത്‌ ജില്ലാ മജിസ്‌ട്രേറ്റ്‌

ഭോപ്പാല്‍: മൂന്നു വയസുകാരിയായ മകളെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്ത ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‌ സാമൂഹിക മാധ്യമത്തില്‍ തല്ലും തലോടലും. ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനായ പുല്‍കിത്‌ ഗാര്‍ഗാണു മകള്‍ സിയയെ മധ്യപ്രദേശിലെ ചിത്രകൂടിലുള്ള സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്തത്‌. സര്‍ക്കാര്‍ വിദ്യാഭ്യാസ സമ്പ്രദായം വര്‍ഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ടെന്ന്‌ ചിത്രകൂട്‌ ജില്ലാ മജിസ്‌ട്രേറ്റായ ഗാര്‍ഗ്‌ പറഞ്ഞു.
'സ്‌ഥിതി ഇപ്പോള്‍ പഴയതുപോലെയല്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തുടര്‍ച്ചയായി മെച്ചപ്പെട്ടിട്ടുണ്ട്‌. വിഭവങ്ങളുടെ കുറവില്ല. ഒരു ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനു തന്റെ കുട്ടിയെ ഒരു സര്‍ക്കാര്‍ സ്‌ഥാപനത്തില്‍ പഠിപ്പിക്കാന്‍ കഴിയുമെങ്കില്‍ സാധാരണ മാതാപിതാക്കള്‍ മടിക്കേണ്ടതില്ല. സര്‍ക്കാര്‍ സ്‌കൂളുകളെയും അംഗന്‍വാടി കേന്ദ്രങ്ങളെയും കുറിച്ചുള്ള ധാരണകള്‍ മാറിയിട്ടുണ്ട്‌. അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. കുട്ടികളെ പഠിക്കാനും വളരാനും സഹായിക്കുന്നതിനൊപ്പം ആവശ്യത്തിനു പോഷകാഹാരവും അവിടെനിന്നു ലഭിക്കുന്നുണ്ട്‌.'-ഗാര്‍ഗ്‌ പറഞ്ഞു. അംഗന്‍വാടി കേന്ദ്രത്തില്‍ കളിക്കുന്ന സിയയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്‌. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സമ്മിശ്രപ്രതികരണങ്ങളുമുയര്‍ന്നു. പലരും ഗാര്‍ഗിനെ അഭിനന്ദിച്ചപ്പോള്‍ അദ്ദേഹത്തിന്റേതു മോശം തീരുമാനമാണെന്നാണു മറ്റു ചിലരുടെ വിമര്‍ശനം.

Ads by Google
Tuesday 03 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW