-->
ന്യൂഡല്‍ഹി: ചര്‍ച്ച ചെയ്‌തു നടപ്പാക്കുന്നതുവരെ ഇന്ത്യ - യു.എസ്. വ്യാപാര കരാറിനെ രാഷ്‌ട്രീയ സൂചനയായി കാണണമെന്നു നിരീക്ഷകര്‍. അന്തിമ കരാറായിട്ടില്ല. ആഘോഷത്തേക്കാള്‍ ജാഗ്രതയാണ് ആവശ്യമെന്നാണു നിരീക്ഷണം.
മാസങ്ങള്‍ക്ക് മുമ്പ് കരാര്‍ തയാറാക്കിയെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നുമാണു ജനുവരിയില്‍, യു.എസ്. വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലൂട്ട്‌നിക് പറഞ്ഞിരുന്നത്. ആ സാഹചര്യത്തില്‍ എന്ത് മാറ്റമാണ് ഉണ്ടായതെന്നു വ്യക്‌തമല്ല. എങ്കിലും, മാസങ്ങളായി നിലനിന്നിരുന്ന അനിശ്‌ചിതത്വത്തിന് വിരാമമിട്ടിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവകള്‍ 25 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറച്ചത് എന്തായാലും ഇന്ത്യക്ക് ആശ്വാസമാകും.
തീരുവയും തീരുവേതര തടസങ്ങളും എന്ന ട്രംപിന്റെ പ്രയോഗത്തിലും ആശയക്കുഴപ്പമുണ്ട്. തീരുവ തടസങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന നികുതികളാണ്. ഇത് പ്രാദേശിക വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ഇറക്കുമതി കൂടുതല്‍ ചെലവേറിയതാക്കുന്നു. ക്വോട്ടകള്‍, സബ്‌സിഡികള്‍, ലൈസന്‍സിങ്, മാനദണ്ഡങ്ങള്‍, ലേബലിങ് നിയമങ്ങള്‍ എന്നിവ പോലുള്ള പരോക്ഷ നിയന്ത്രണങ്ങളാണു തീരുവേതര തടസങ്ങള്‍.
ഇവ നേരിട്ടുള്ള നികുതികളില്ലാതെ വ്യാപാരം പരിമിതപ്പെടുത്തുന്നു. പലപ്പോഴും സങ്കീര്‍ണമായ ചട്ടങ്ങള്‍, ചെലവുകള്‍, അല്ലെങ്കില്‍ കാലതാമസങ്ങള്‍ എന്നിവയിലൂടെ അളവിനെയോ വിലയെയോ വിപണി ലഭ്യതയെയോ ബാധിക്കുന്നു.രണ്ടും ആഭ്യനന്ത സാമ്പത്തികങ്ങളെ പിന്തുണയ്‌ക്കാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ തീരുവകള്‍ വ്യക്‌തമായ നികുതികളാണെങ്കില്‍, തീരുവേര തടസങ്ങള്‍ നയങ്ങളും നടപടിക്രമങ്ങളും ഉപയോഗിക്കുന്നു. ഇത് അവയെ കൂടുതല്‍ സൂക്ഷ്‌മവും സങ്കീര്‍ണവുമാക്കുന്നു. കരാറില്‍ അവ സംബന്ധിച്ചു വ്യക്‌തതയില്ല.