Wednesday, March 11, 2026 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.12 PM

‘സ്വപ്നസാഫല്യമാണിത്,എഴുത്തില്‍ മുന്നോട്ട് പോകാനുള്ള ഊർജം; മണിയൻപിള്ള രാജു സർ ബുക്ക്‌ പ്രകാശനം ചെയ്തത് യാത്രയിലെ നാഴികക്കല്ലായി കണക്കാക്കുന്നു...’ സന്തോഷം പങ്കിട്ട് അനീഷ്

uploads/news/2026/02/823710/Untitled-7.jpg
Aneesh Big Boss shares happiness oh his book release (Image Source: Instagram)

ബിഗ് ബോസ് മലയാളം സീസൺ 7 ല്‍ സാധാരണക്കാരുടെ പ്രതിനിധിയായി എത്തി നിരവധി പ്രേക്ഷകരുടെ ഇഷ്ടം നേടിയ മൽസരാർത്ഥിയാണ് അനീഷ്. അനീഷ് ജയിക്കണമെന്ന് ആഗ്രഹിച്ച വലിയൊരു വിഭാഗം ബിഗ് ബോസ് പ്രേക്ഷകരുണ്ടായിരുന്നു. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന്, ആദ്യമായി ഫിനാലെയില്‍ എത്തിയ, ഫസ്റ്റ് റണ്ണറപ്പായി മാറിയ അനീഷ് ‘കോമണര്‍’ എന്ന റെക്കോർഡും അനീഷ് സ്വന്തമാക്കി.
ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തു വന്ന ശേഷം ഉദ്ഘാടനങ്ങളും പൊതുപരിപാടികളുമൊക്കെയായി മറ്റു മത്സരാര്‍ത്ഥികളെപ്പോലെ തിരക്കിലാണ് അനീഷ്. സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നതിലുപരി അനീഷ് ഒരു എഴുത്തുകാരന്‍ കൂടിയാണ്. ആ മേഖലയില്‍ അനീഷ് നല്ലൊരു ശതമാനം വായനക്കാരുടെ ഇഷ്ടം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അനീഷ്. അഭിനേതാവും നിർമാതാവുമായ മണിയൻപിള്ള രാജുവാണ് അനീഷിന്റെ പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തിന്റെ മേഖലയിലേക്ക് മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജമാണിതെന്നും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നുമാണ് അനീഷ് കുറിക്കുന്നത്.
‘‘ഇതൊരു സ്വപ്നസാഫല്യമാണ്. എഴുത്തിന്റെ മേഖലയിൽ മുന്നോട്ട് പോകാനുള്ള ഊർജമാണ്. ‘കതിരാളൻ’ നിങ്ങളിലേക്ക് എത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. മാതൃഭൂമി പോലുള്ള ഏറ്റവും മികച്ച പ്രസാധകരുമായി സഹകരിക്കാൻ കഴിഞ്ഞതും, മണിയൻപിള്ള രാജു സർ എന്റെ ബുക്ക്‌ പ്രകാശനം ചെയ്തതും മുന്നോട്ടുള്ള യാത്രയിൽ നാഴികക്കല്ലായി കണക്കാക്കുന്നു. മാതൃഭൂമി അക്ഷരോത്സവത്തിൽ എനിക്കും, എന്റെ പുസ്‌തകത്തിനും നൽകിയ ഹൃദ്യമായ വരവേൽപ്പിന് ഹൃദയം നിറഞ്ഞ നന്ദി... കാണാം... വീണ്ടും കാണാം...’’ എന്നാണ് അനീഷ് ചിത്രങ്ങളും വീഡിയോയും പങ്കിട്ട് കുറിച്ചിരിക്കുന്നത്. നിരവധി പേര്‍ അനീഷിന്റെ സന്തോഷത്തിന് ആശംസകളും സ്നേഹവും കമന്റുകളും കുറിക്കുന്നു. ഇനിയും എഴുത്തിന്റെ മേഖലയില്‍ ഒരുപാട് ദൂരം മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നവരുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW